പിഎസ്ജിക്കെതിരെ റിയാദ് ഇലവനെ നയിക്കാന്‍ റൊണാള്‍ഡോ ; മെസ്സിയും റൊണാള്‍ഡോയും വീണ്ടും നേര്‍ക്കുനേര്‍

ezgif 2 5361e944b9

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അരങ്ങേറ്റം ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തില്‍.സൗദി ക്ലബുകളായ അല്‍ നസ്സര്‍, അല്‍ ഹിലാല്‍ എന്നീ ടീമുകളുടെ താരങ്ങള്‍ അണിനിരക്കുന്ന റിയാദ് ഇലവനും പിഎസ്ജിയും തമ്മിലുള്ള സൗഹൃദ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിന്റെ നായകനായി കളത്തിലിറങ്ങും.

വ്യാഴാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, എംബാപ്പെ , നെയ്മര്‍ എന്നിവര്‍ പിഎസ്ജിക്ക് വേണ്ടി കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

20230111 Cristiano Ronaldo

ഒരിടവേളയ്ക്ക് ശേഷം ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍.65000 സീറ്റ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ ടിക്കറ്റിന് വേണ്ടി ഇരുപത് ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
Scroll to Top