അവസരം മുതലാക്കാനാവാതെ സഞ്ചു സാംസണ്‍. 18 പന്തില്‍ 12 റണ്‍സ് നേടി പുറത്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗില്‍ എത്തിയ ശിഖാര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 119 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ചേര്‍ത്തത്. 53 പന്തില്‍ 64 റണ്‍ നേടി റണ്ണൗട്ടായാണ് താരം മടങ്ങിയത്.

പിന്നീടെത്തിയ ശ്രേയസ്സ് അയ്യരും ശിഖാര്‍ ധവാനും ചേര്‍ന്നാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 97 പന്തില്‍ 94 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറികക്കലെ 3 റണ്‍സിനാണ് ശിഖാര്‍ ധവാന്‍ വീണത്. ധവാന്‍റെ വിക്കറ്റ് വീണതോടെ വിന്‍ഡീസ് ബോളര്‍മാര്‍ കളി തിരിച്ചുപിടിച്ചു.

തൊട്ടുപിന്നാലെ ശ്രേയസ്സ് അയ്യര്‍ (54) സുര്യകുമാര്‍ യാദവ് (13) സഞ്ചു സാംസണ്‍ (12) എന്നിവരുടെ വിക്കറ്റും നഷ്ടമായി. അകീല്‍ ഹുസൈനതിരെ സിക്സ്ടിച്ച സഞ്ചു വിക്കറ്റുകള്‍ തുടരെ വീണതോടെ പ്രതിരോധത്തിലായി. സമര്‍ദ്ദം ഏറിയതോടെ വിക്കറ്റും നഷ്ടമായി.

റൊമാരിയോ ഷെപ്പേഡ് എറിഞ്ഞ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് താരം മടങ്ങിയത്. അംപയറുടെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും അംപയര്‍ കോളായതിനാല്‍ തീരുമാനം നിലനിന്നു. 18 പന്തില്‍ 12 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്.

West Indies Playing XI: 1 Shai Hope (wk), 2 Brandon King, 3 Shamarh Brooks, 4 Nicholas Pooran (capt), 5 Rovman Powell, 6 Akeal Hosein, 7 Romario Shepherd, 8 Kyle Mayers, 9 Gudakesh Motie, 10 Alzarri Joseph, 11 Jaydon Seales

India Playing XI: 1 Shikhar Dhawan (capt), 2 Shubman Gill, 3 Shreyas Iyer, 4 Suryakumar Yadav, 5 Sanju Samson (wk), 6 Deepak Hooda, 7 Axar Patel, 8 Shardul Thakur, 9 Yuzvendra Chahal, 10 Mohammed Siraj, 11 Prasidh Krishna

Previous articleധവാന്‍ ഫോറടിച്ചതും സ്റ്റേഡിയത്തില്‍ നിന്നും ❛ലജ്ജാവതിയെ❜ എന്ന ഗാനം. എന്താ സംഭവം എന്ന് അറിയാനുള്ള കാരണം ഒടുവില്‍ കണ്ടെത്തി.
Next articleആവേശം അവസാന പന്ത് വരെ. 3 റണ്‍സ് വിജയവുമായി ഇന്ത്യ. പരമ്പരയില്‍ മുന്നില്‍