ഫുൾ ടോസ് ബോളിൽ പുറത്തായി :കലിപ്പിൽ ബാറ്റ് എടുത്ത് ഏറിഞ്ഞ് സഞ്ജു സാംസണ്‍

ഐപിൽ സീസണുകളിൽ എല്ലാ വർഷവും മികച്ച ചില ബാറ്റിങ് പ്രകടനങ്ങൾ മലയാളി താരമായ സഞ്ജു സാംസൺ ബാറ്റിൽ നിന്നും പിറക്കാറുണ്ട്. ഇത്തവണയും രാജസ്ഥാൻ റോയൽസ് ടീം നായകനായ സഞ്ജു മിന്നും ഫോമിലാണ്. സീസണിലെ ആദ്യത്തെ കളിയിൽ അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജു സാംസൺ പക്ഷേ കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് എത്താനായി സാധിച്ചില്ല.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീം മൂന്ന് റൺസ്‌ ത്രില്ലിംഗ് ജയം കരസ്ഥമാക്കി എങ്കിലും സഞ്ജുവിന്റെ മോശം പ്രകടനം ആരാധകർക്ക് അടക്കം വൻ നിരാശ സമ്മാനിച്ചു.12 ബോളിൽ രണ്ട് ഫോർ അടക്കം 13 റൺസാണ് സഞ്ജു നേടിയത്. ഹോൾഡർ എറിഞ്ഞ ഒരു ലോ ഫുൾ ടോസിൽ സഞ്ജു വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി.

അതേസമയം മത്സരത്തിൽ ഉടനീളം മികച്ച ക്യാപ്റ്റൻസി മികവുമായി സഞ്ജു ഏറെ കയ്യടികൾ നേടിയിരുന്നു. അവസാനത്തെ ഓവറുകളിൽ അടക്കം ക്യാപ്റ്റൻ സഞ്ജുവിന്റെ ചില നീക്കങ്ങൾ ശ്രദ്ധേയമായി. കൂടാതെ സഞ്ജു ബൗളർമാരെ അടക്കം ഉപയോഗിച്ച രീതി ഏറെ മികച്ചു നിന്നു.

ഇന്നലെത്തെ മത്സരത്തിൽ വിക്കറ്റിന് മുന്നിൽ നിർഭാഗ്യകരമായ രീതിയിൽ പുറത്തായ സഞ്ജു ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവെ ദേഷ്യത്തിൽ ബാറ്റ് എടുത്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞത് വ്യത്യസ്തമായ ഒരു കാഴ്ചയായി മാറി. തന്റെ വിക്കറ്റിൽ വളരെ അധികം നിരാശയിൽ കൂടിയായ സഞ്ജു സാംസൺ രോഷം ഒട്ടും തന്നെ അടക്കാൻ കഴിയാതെയാണ് ബാറ്റ് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവെ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. സഞ്ജുവിന്റെ ഈ ഒരു വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു.