ഐപിൽ പതിനഞ്ചാം സീസൺ പ്ലേഓഫിലേക്ക് യോഗ്യത നേടി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന അവസാന ലീഗ് സ്റ്റേജ് മാച്ചിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെയാണ് സഞ്ജുവും ടീമും തോൽപ്പിച്ചത്. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ അശ്വിന്‍റെ ഓള്‍റൗണ്ട് പ്രകടനമാണ് രാജസ്ഥാൻ റോയൽസ് ടീമിന് ജയം സമ്മാനിച്ചത്.
മറ്റൊരു ജയത്തോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ രാജസ്ഥാൻ റോയൽസ് ടീം ഒന്നാം ക്വാളിഫൈറിൽ ശക്തരായ ഗുജറാത്തിനെ നേരിടും. ഇന്നലെ ഒരിക്കൽ കൂടി ടോസ് നഷ്ടമായ സഞ്ജുവിനും ടീമിനും കനത്ത പ്രഹരം ഏൽപ്പിച്ചാണ് ചെന്നൈ ബാറ്റ്‌സ്മന്മാർ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ശേഷം ഭംഗിയായ മത്സരത്തിലേക്ക് തിരികെ എത്തിയ രാജസ്ഥാൻ ടീം ചെന്നൈ ടോട്ടൽ വെറും 150 ലേക്ക് ഒതുക്കി.
ബാറ്റിംഗ് നിരയിൽ സഞ്ജു അടക്കമുള്ളവർ ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാതെ പോയപ്പോൾ അവസാന ഓവറുകളിൽ കളി രാജസ്ഥാൻ ടീമിന് അനുകൂലമാക്കിയത് അശ്വിന്റെ ഒറ്റയാൻ പ്രകടനമാണ്. 40 റൺസ് നേടി പുറത്താകാതെ നിന്ന രാജസ്ഥാൻ റോയൽസ് ടീമാണ് രാജസ്ഥാന്റെ നിർണായക ജയം ഒരുക്കിയത്.കഴിഞ്ഞ കളികളിൽ അടക്കം മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച അശ്വിൻ ഈ സീസണിൽ ഉടനീളം രാജസ്ഥാൻ ടീമിന്റെ വിശ്വസ്തനായ ആൾറൗണ്ടർ കൂടിയാണ്. ഇന്നലെ മത്സരശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ ഇക്കാര്യം വിശദമാക്കി.
” വളരെയേറെ സന്തോഷമാണുള്ളത്. എല്ലാവരും മികച്ച പ്രയ്തനം സമ്മാനിച്ചതിനാലാണ് ഞങ്ങൾ ഈ സ്ഥാനത്തേക്ക് എത്തിയത്.ചെന്നൈ നിരയിൽ അനേകം മികച്ച ബാറ്റ്‌സ്മാന്മാരുണ്ട്. എങ്കിലും ഞങ്ങൾ ഈ രീതിയിൽ തിരികെ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഇതും ഒരു മികച്ച പ്രയ്തനത്തിന്‍റെ ഫലമാണ്.” സഞ്ജു സാംസൺ അഭിപ്രായപ്പെട്ടു. അതേസമയം അശ്വിൻ ഈ സീസണിൽ ഉടനീളം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയതിനെ കുറിച്ചും ക്യാപ്റ്റൻ സഞ്ജു വാചാലനായി.അശ്വിൻ ഈ ഐപിൽ സീസണിൽ യഥാർത്ഥ ആൾറൗണ്ടറായി മാറിയെന്നാണ് സഞ്ജുവിന്‍റെ വാക്കുകൾ.
” പവർപ്ലേയ്ക്ക് ശേഷം മക്കോയെ കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്, അവനും വലിയ മാറ്റങ്ങളുണ്ടായിരുന്നു. അവർക്ക് നിലവാരമുള്ള ബൗളർമാർ ഉണ്ടായിരുന്നു, എന്നാൽ അശ്വിൻ ഞങ്ങൾക്കായി മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹം ഞങ്ങൾക്ക് ഒരു മികച്ച ഓൾറൗണ്ടറായി മാറി. ” മത്സരം ശേഷം സഞ്ചു സാംസണ്‍ പറഞ്ഞു.