ആ രണ്ട് യുവതാരങ്ങൾ ഇന്ത്യയുടെ കരുത്ത്, ടെസ്റ്റ് ക്രിക്കറ്റ് ഇന്ത്യ അടക്കിഭരിക്കും, ചാമ്പ്യൻഷിപ്പ് നേടും: സെവാഗ്

ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റ് അടക്കി ഭരിക്കുമെന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടുമെന്നും ഇന്ത്യയുടെ ഇതിഹാസ ഓപ്പണർ വിരേന്ദർ സെവാഗ്. ഇന്ത്യക്ക് കരുത്തായി രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻമാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളായ ഋഷബ് പന്തിനെയും പൃഥ്വി ഷാനെയും കുറിച്ചാണ് സെവാഗ് പറഞ്ഞത്.

ഇരുവരും ടീമിൽ ഉണ്ടെങ്കിൽ എതിർ ടീം ഭയക്കുമെന്നും മുന്‍ ഓപ്പണര്‍ പറഞ്ഞു. രണ്ടുപേരും ടീമിൽ ഉണ്ടായാൽ ടീം സ്കോർ 400 റൺസ് ഒന്നും തികയാതെ വരുമെന്ന് എതിർ ടീമുകൾ ചിന്തിക്കും എന്നും അഭിപ്രായപ്പെട്ടു. നിലവിൽ ഐപിഎൽ പതിനഞ്ചാം സീസണിൽ കളിച്ചു കൊണ്ടിരിക്കുകയാണ് രണ്ടുപേരും.

images 2 4


“ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആവേശം തിരിച്ചുകൊണ്ടുവരാൻ പ്രാപ്തനായ താരമാണ് പ്രിഥ്വി ഷാ. ഷായും പന്തും ടെസ്റ്റ് ക്രിക്കറ്റ് അടക്കി ഭരിക്കാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാനും ടീം ഇന്ത്യയെ സഹായിക്കും”ഇതായിരുന്നു ഇന്ത്യൻ ഇതിഹാസതാരം ഒരു സ്പോർട്സ് ഷോയിൽ പറഞ്ഞത്. കയറ്റിറക്കങ്ങൾ കണ്ട കരിയർ ആണ് രണ്ടുപേരുടെയും.

images 1 4

ഒരുപാട് വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് പന്ത്. ഇപ്പോൾ മത്സരഫലം മാറ്റിയെഴുതാൻ ശേഷിയുള്ള താരമായി പന്ത് വളർന്നു. പരിക്കാണ് ഷായുടെ കരിയറിന് വിനയാകുന്നത്. 2020 ഡിസംബറിലാണ് പ്രിഥ്വി ഷാ ഇന്ത്യക്കുവേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്.