അക്തറിൻ്റെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമെന്ന് സെവാഗ്. മറുപടിയുമായി അക്തർ.

പാക്കിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ മുൻ ഇതിഹാസ ഓപണർ വീരേന്ദർ സെവാഗ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയുമായി പാക്കിസ്ഥാന്‍ പേസര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തമാശക്ക് ആണോ ഗൗരവത്തിൽ ആണോ സെവാഗ് ആ പരാമർശം നടത്തിയത് എന്ന് തനിക്കറിയില്ലെന്ന് അക്തർ പറഞ്ഞു. ദേശീയ നിലവാരത്തിൽ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അക്തർ പറഞ്ഞു.

“ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ് സെവാഗ്. അഭിപ്രായങ്ങൾ പറയുന്നതിൽ വളരെ ശ്രദ്ധ കൊടുക്കുന്ന പ്രായത്തിലാണ് ഞാനിപ്പോൾ. ദേശീയ നിലവാരത്തിൽ കളിച്ച ഒരു താരത്തെ അധിക്ഷേപിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.

images 15 4


ഐസിസിയേക്കാൾ കാര്യങ്ങൾ അറിയുന്നത് സെവാഗിനാണെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തന്നെ നിൽക്കട്ടെ. സെവാഗിനുള്ള എന്റെ മറുപടി വ്യത്യസ്തമായിരിക്കും സെവാഗ് എന്റെ അടുത്ത സുഹൃത്താണ്. തമാശയ്ക്കാണോ അതോ ഗൗരവത്തിലാണോ സെവാഗ് ആ പരാമർശം നടത്തിയത് എന്ന് എനിക്ക് അറിയില്ല.”-അക്തർ പറഞ്ഞു.

images 13 4


ഇന്ത്യ പാകിസ്ഥാൻ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് സാധ്യത ഉണ്ടെങ്കിൽ മധ്യസ്ഥനായി നിൽക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശം ആകുന്നില്ല എന്ന് ക്രിക്കറ്റ് താരങ്ങൾ ഉറപ്പാക്കണമെന്നും അക്തർ പറഞ്ഞു. എന്തുതന്നെയായാലും സെവാഗിൻ്റെ പരാമർശവും അക്തറിൻ്റെ മറുപടിയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാണ്.