സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് മലയാളി താരം സഞ്ചു സാംസണ് നടത്തിയത്. ജോസ് ബട്ട്ലര്‍ നല്കിയ തുടക്കം സഞ്ചുവിലൂടെ തുടര്‍ന്നു. 6 ഓവറില്‍ 85 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ചു സാംസണ് ക്രീസില്‍ എത്തുന്നത്.
ഉമ്രാന് മാലിക്കിനെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച സഞ്ചു സാംസണ് വാഷിങ്ങ്ടണ്‍ സുന്ദറിനെയും ആദില്‍ റഷീദിനെയും 28 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ സഞ്ചു ഫിനിഷിങ്ങ് ജോലിയിലേക്ക് കടന്നു.
19ാം ഓവറില്‍ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ സഞ്ചുവിനെ അതിമനോഹരമായ ക്യാച്ചില്‍ അഭിഷേക് ശര്‍മ്മ പുറത്താക്കി. 32 പന്തില്‍ 3 ഫോറും 4 സിക്സുമായി 55 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. ടീമിന്റെ ടോപ്പ് സ്കോററും സഞ്ചുവാണ്.
നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. ബട്ട്ലര്‍ (22 പന്തില്‍ 54) ജയസ്വാള്‍ (37 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം നടത്തി.