എറിഞ്ഞൊടിച്ചു സ്റ്റമ്പ്‌. ഉമ്രാൻ മാലിക്കിന്റെ പന്തില്‍ ഞെട്ടിത്തരിച്ച് പടിക്കൽ.

umran vs ddp

രാജസ്ഥാനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിനിടെ ഹൈദരാബാദ് ബോളർ ഉമ്രാൻ മാലിക്കിന്റെ ഒരു അത്ഭുത ബോൾ. മത്സരത്തിൽ രാജസ്ഥാൻ ബാറ്റർ പടിക്കലിനെ പുറത്താക്കിയ മാലിക്കിന്റെ ബോളാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മുൻപും പലതവണ തന്റെ അസാമാന്യ പേസ് കൊണ്ട് ബാറ്റർമാരെ ഞെട്ടിച്ച പാരമ്പര്യം ഉമ്രൻ മാലിക്കിനുണ്ട്.അതിന്റെ തുടർച്ചയെന്നോളമുള്ള ഒരു പന്താണ് പടിക്കലിനെതിരെ മാലിക് എറിഞ്ഞത്. 2023 സീസണിലെ ഉമ്രാൻ മാലിക്കിന്റെ ആദ്യ വിക്കറ്റാണ് ഈ ഉഗ്രൻ പന്തിൽ പിറന്നത്.

f81ce02f 02fb 4f94 87c3 1bd4926c8971

മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിലെ പതിനഞ്ചാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം അരങ്ങേറിയത്. ഉമ്രാൻ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ഗുഡ് ലങ്ത്തിലായിരുന്നു വന്നത്.പന്ത് അല്പം ബൗൺസ് കുറഞ്ഞ് നേരെ സ്റ്റമ്പിൽ പതിച്ചു. ദേവദത് പടിക്കലിന് മതിയായ രീതിയിൽ ഫുഡ് മൂവ് ചെയ്യിക്കാൻ സാധിച്ചില്ല. അതിനാൽതന്നെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പടിക്കൽ പരാജയപ്പെട്ടു. അങ്ങനെ പന്ത് പടിക്കലിന്റെ പ്രതിരോധം മറികടന്ന് സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു.

മത്സരത്തിൽ ഹൈദരാബാദിന് വലിയ രീതിയിലുള്ള ആശ്വാസമാണ് പടിക്കലിന്റെ വിക്കറ്റ് നൽകിയത്. വിക്കറ്റെടുത്തതിനു ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള സെലിബ്രേഷന് മാലിക് മുതിർന്നില്ല. ഒരു ചെറുപുഞ്ചിരിയിൽ തീരുന്ന ആഘോഷം മാത്രമേ ഉമ്രാൻ മാലിക്കിന് ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും മികച്ച തുടക്കം തന്നെയാണ് രാജസ്ഥാന് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. ഇത്ര വലിയ ബോളിഗ് നിരയുണ്ടായിട്ടും ഹൈദരാബാദിന് രാജസ്ഥാൻ ബാറ്റർമാരെ പിടിച്ചു കെട്ടാൻ സാധിച്ചില്ല.

See also  " സഞ്ജുവും കാർത്തിക്കുമൊക്കെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ ലോകകപ്പിൽ അവനാണ് ബെസ്റ്റ്. "- പോണ്ടിംഗ് പറയുന്നു.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവറുകളിൽ ജെയ്സ്വാളും ബട്ലറും ഹൈദരാബാദ് ബോളിംഗ് നിരയെ അടിച്ചു തൂക്കി. ജോസ് ബട്ലർ മത്സരത്തിൽ 22 പന്തുകളിൽ 54 റൺസ് നേടിയപ്പോൾ, 37 പന്തുകളിൽ 54 റൺസായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. എന്തായാലും മികച്ച സ്കോറാണ് മത്സരത്തിൽ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്.

Scroll to Top