ബോൾട്ടിന്റെ ഉത്തരമില്ലാത്ത അസ്ത്രങ്ങൾ. ആദ്യ ഓവറിൽ വീഴ്ത്തിയത് 2 വിക്കറ്റുകൾ.

abhishek sharma bowled by bolt

ഹൈദരാബാദിനെ ഞെട്ടിച്ച് ട്രെന്റ് ബോൾട്ടിന്റെ തീയുണ്ടകൾ. രാജസ്ഥാന്റെ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലാണ് ആദ്യ ഓവറിൽ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റുകൾ നേടി ഹൈദരാബാദിനെ ഞെട്ടിച്ചത്. മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് തന്നെ രാജസ്ഥാൻ കാഴ്ചവച്ചു. നിശ്ചിത 20 ഓവർകളിൽ 203 റൺസാണ് രാജസ്ഥാൻ നേടിയത്. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസെഴ്സിനെ ആദ്യ ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് എറിഞ്ഞിടുന്നതാണ് കണ്ടത്.

ഓപ്പണറായ അഭിഷേക് ശർമയേയും ത്രിപാതിയെയുമാണ് ആദ്യ ഓവറിൽ ബോൾട്ട് കൂടാരം കയറ്റിയത്. ആദ്യംൽ ഓവറിലെ രണ്ടാം പന്തിലായിരുന്നു ബോൾട്ട് അഭിഷേക് ശർമ്മയുടെ കുറ്റിപിഴുത്തത്. ഒരു യോർക്കറായി വന്ന പന്ത് പ്രതിരോധിക്കാൻ അഭിഷേക് ശർമ ശ്രമിച്ചു. എന്നാൽ ബോൾട്ടിന്റെ സ്പീഡും സ്വിങ്ങും അഭിഷേകിന് നിർണയിക്കാൻ സാധിക്കാതെ വന്നു. ഇതോടെ പന്ത് അഭിഷേകിനെ മറികടന്ന് സ്റ്റമ്പ് പിഴുതെറിയുകയാണ് ഉണ്ടായത്. മത്സരത്തിൽ പൂജ്യനായിയായിരുന്നു അഭിഷേക് ശർമ്മ മടങ്ങിയത്.

2 പന്തുകൾക്ക് ശേഷം അപകടകാരിയായ രാഹുൽ ത്രിപാതിയെയും കൂടാരം കയറ്റാൻ ട്രെന്റ് ബോൾട്ടിന് സാധിച്ചു. ജയ്സൺ ഹോൾഡറുടെ ഒരു തകർപ്പൻ ക്യാച്ചിന്റെ മികവിലായിരുന്നു ത്രിപാതിയുടെ വിക്കറ്റ് വീണത്. ഓവറിലെ അഞ്ചാം പന്ത് ത്രിപാതി അടിച്ചകറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഒന്നാം സ്ലിപ്പിലേക്ക് പോയി. സ്ലിപ്പിൽ നിന്ന ജയ്സൺ ഹോൾഡർ ഒരുഗ്രൻ ഡൈവിംഗൊടുകൂടി പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ത്രിപാതി ബോൾഡ് രാജസ്ഥാന് മത്സരത്തിൽ മേൽക്കൈ നൽകി.

See also  "ബട്ലർ ഒരു സ്പെഷ്യൽ ഐറ്റം.. ഒരു സ്കോറും അവന് മുമ്പിൽ സെയ്‌ഫല്ല"- സഞ്ജുവിന്റെ വാക്കുകൾ..

സഞ്ജു സാംസന്റെയും(55) ജോസ് ബട്ലറുടെയും(54) ജയസ്വാളിന്റെയും(54) മികവാർന്ന ബാറ്റിംഗിന്റെ ബലത്തിലാണ് രാജസ്ഥാൻ 203 എന്ന വമ്പൻ സ്കോറിൽ എത്തിയത്. മൂവരും ഹൈദരാബാദ് ബോളർമാർക്കുമേൽ അഴിഞ്ഞാടുന്നതായിരുന്നു ആദ്യ ഇന്നിങ്സിൽ കണ്ടത്. വരും മത്സരങ്ങളിലും മുൻനിര ഇത്തരത്തിൽ മികവു കാട്ടുകയാണെങ്കിൽ രാജസ്ഥാൻ 2023ലെ ഐപിഎൽ നേടാൻ സാധ്യതയുണ്ട്.

Scroll to Top