ഇന്ത്യ – ന്യൂസിലന്‍റ് പരമ്പരയിലെ രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും മഴയെത്തി. പിന്നീട് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തില്‍ മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നില്ലാ. അതേ സമയം മത്സരത്തിനിടെ മഴയെത്തിയപ്പോള്‍ പിച്ച് കവര്‍ ചെയ്യാന്‍ ഗ്രൗണ്ട് സ്റ്റാഫിനോടൊപ്പം സഞ്ചുവും എത്തി. താരത്തിന്‍റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോ വൈറലായി.
ഒരുപാട് ആരാധകരുടെ ഹൃദയം കീഴടക്കിയ വീഡിയോയുടെ താഴെ, താരത്തെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്താനതിന്‍റെ ദേഷ്യം രേഖപ്പെടുത്തുന്നുണ്ട്. ആദ്യ മത്സരം കളിച്ച താരത്തെ, രണ്ടാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയില്ലാ. പകരമായി ദീപക്ക് ഹൂഡയെ ഉള്‍പ്പെടുത്തി.