എഴുതിത്തള്ളാൻ വരട്ടെ, ആ വീര്യം അവസാനിച്ചിട്ടില്ല. സഞ്ജുവിന്റെ ഒരു കിടിലൻ തിരിച്ചുവരവ്.

sanju hatrick six vs rashid

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യനായി പുറത്തായ സഞ്ജുവിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ എല്ലാത്തിനും കടം വീട്ടുന്ന പ്രകടനമാണ് ഗുജറാത്തിനെതിരെ സഞ്ജു കാഴ്ചവച്ചത്. മത്സരത്തിന്റെ നിർണായകസമയത്ത് ബാറ്റിംഗിനിറങ്ങിയ സഞ്ജു 32 പന്തുകളിൽ 60 റൺസ് ആണ് മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു.

ഒരു ബൗണ്ടറിയോടെയാണ് സഞ്ജു സാംസൺ തന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. ശേഷം ഏഴാം ഓവറിൽ സഞ്ജു ഒരു 99 മീറ്റർ സിക്സും നേടുകയുണ്ടായി. ശേഷം എട്ടാം ഓവറിൽ ഹർദ്ദിക് പാണ്ട്യയുടെ പന്തിൽ സുന്ദരമായ ഒരു കവർ ഡ്രൈവ് നേടി സഞ്ജു തന്റെ ക്ലാസ് തെളിയിച്ചു. ശേഷം എല്ലാ ഓവറിലും രാജസ്ഥാനായി സഞ്ജു ബൗണ്ടറികൾ നേടാൻ തുടങ്ങി. പതിമൂന്നാം ഓവർ എറിയാനെത്തിയ റാഷിദ് ഖാനെതിരെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി സഞ്ജു തന്റെ വീര്യം കാട്ടി. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഇന്നിങ്സ് തന്നെയാണ് ഗുജറാത്തിനെതിരെ പിറന്നിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഗുജറാത്ത് ബാറ്റർ വൃദ്ധിമൻ സാഹയെ ബോൾട്ട് കൂടാരം കയറ്റി. എന്നാൽ മറ്റൊരു ഓപ്പണറായ ഗിൽ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. പിന്നീട് വന്ന ബാറ്റർമാരൊക്കെയും ഗില്ലിന് നല്ല പിന്തുണ നൽകി. മത്സരത്തിൽ 34 പന്തുകളിൽ 45 റൺസാണ് ഗില്‍ നേടിയത്. ശേഷമെത്തിയ സായി സുദർശൻ(20) ഹർദിക് പാണ്ട്യ(28) എന്നിവർ കുറച്ചധികം സമയം ക്രീസിൽ തുടർന്നു. ഒപ്പം അവസാന ഓവറുകളിൽ 30 പന്തുകളിൽ 46 റൺസ് നേടിയ ഡേവിഡ് മില്ലറും 13 പന്തുകളിൽ 27 റൺസ് നേടിയ അഭിനവ് മനോഹറും അടിച്ചുതകർക്കുകയായിരുന്നു. അങ്ങനെ ഗുജറാത്ത് നിശ്ചിത 20 ഓവറുകളിൽ 177 എന്ന സ്കോറിൽ എത്തി.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പൺ ജെയിസ്വാളിനെ നഷ്ടമായി. ഹർദിക് പാണ്ട്യയുടെ പന്തിൽ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകി ജയിസ്വാൾ മടങ്ങുകയായിരുന്നു. മത്സരത്തിൽ ഏഴ് പന്തുകളിൽ ഒരു റൺ മാത്രമാണ് ജയിസ്വാൾ നേടിയത്.ശേഷം ബട്ലറിനെ(0) മുഹമ്മദ് ഷാമി വീഴ്ത്തിയതോടുകൂടി രാജസ്ഥാൻ പതറുകയായിരുന്നു. എന്നിരുന്നാലും ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് സഞ്ജു ക്യാപ്റ്റൻ എന്ന നിലയിൽ ഉറച്ചിരുന്നു.

Scroll to Top