ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് മലയാളി താരം സഞ്ചു സാംസണിനു അവസരം ലഭിച്ചിരുന്നില്ലാ. കിട്ടിയ അവസരം നന്നായി വിനിയോഗിച്ചട്ടും വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തികിനെയുമാണ് ബിസിസി തിരഞ്ഞെടുത്തത്. ഇതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
ഇപ്പോഴിതാ അതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് സഞ്ചു സാംസണ്‍. ‘ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് പകരം ആരെയാണ് ടീമിൽ ഉൾപ്പെടുത്തുകയെന്ന് മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ചകൾ നടക്കുന്നുണ്ട്. ഋഷഭ് പന്തിനെയോ കെഎൽ രാഹുലിന്റെയോ പകരക്കാരനാകുമോ ? എൻ്റെ ചിന്ത വളരെ വ്യക്തമാണ്. കെല്‍ രാഹുലും പന്തും എന്‍റെ ടീമിനു വേണ്ടി തന്നെയാണ് കളിക്കുന്നത്. ഞാൻ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കുകയാണെങ്കിൽ , ഞാൻ എന്റെ രാജ്യത്തെ തന്നെ തളർത്തുകയാണ് ”വേൾഡ് ക്രിക്കറ്റ് ചാനലിൽ സഞ്ചു സാംസൺ പറഞ്ഞു.
അഞ്ച് വർഷത്തിന് ശേഷം ഇന്ത്യൻ ജേഴ്സി അണിയാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനത്തിനായി മത്സരം ഉണ്ടെങ്കിലും 15 അംഗ സ്ക്വാഡില്‍ ഉള്ളത് താൻ വളരെയധികം വിലമതിക്കുന്ന ഒന്നാണെന്ന് സഞ്ചു പറഞ്ഞു
” 5 വർഷത്തിന് ശേഷം ഞാൻ തിരിച്ചെത്തിയത് വളരെ ഭാഗ്യമായി കരുതുന്നു. അഞ്ച് വർഷം മുമ്പ് ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തായിരുന്നു, ഇന്നും അങ്ങനെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച 15 പേരുടെ ഭാഗമാകുക എന്നത് വലിയ കാര്യമാണ്. എന്നാൽ അതേ സമയം, നിങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം, ശരിയായ മാനസികാവസ്ഥയിലായിരിക്കുകയും പോസിറ്റീവായി ചിന്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,” മലയാളി താരം പറഞ്ഞു.