അവനെപറ്റി എതിരാളികള്‍ ചിന്തിക്കുക പോലുമില്ലാ ! ഇന്ത്യന്‍ ബോളറെ പറ്റി പാക്കിസ്ഥാന്‍ പേസര്‍

FB IMG 1662983086772

കഴിഞ്ഞ വർഷം രോഹിത് ശർമ്മ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസി ഏറ്റെടുത്തതു മുതൽ നിരവധി ഫാസ്റ്റ് ബൗളർമാര്‍ ടീമിലെത്തി. തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് വേറിട്ടുനിൽക്കുകയും ഒടുവിൽ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കുള്ള ലോകകപ്പ് ടീമിലിടം നേടാന്‍ അർഷ്ദീപ് സിംഗിനു സാധിച്ചു.

പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ നിർണായക നിമിഷത്തിൽ ക്യാച്ച് കൈവിട്ടതിന് യുവതാരം വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ യുവതാരത്തെപറ്റി പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ ബൗളർ ആഖിബ് ജാവേദ്.

“അവൻ ഒരു അടിസ്ഥാന ബൗളർ മാത്രമാണ്. ടി20യിൽ ഒന്നുകിൽ ഭുവനേശ്വർ കുമാറിനെ പോലെ സ്വിംഗ് ചെയ്യാൻ കഴിവുള്ള ഒരു ബൗളർ വേണം, അല്ലെങ്കിൽ പേസ് വേണം. അല്ലെങ്കിൽ, ആ ബൗൺസറുകൾ എറിയാൻ നിങ്ങൾക്ക് ഉയരമുണ്ടായിരിക്കണം. നിങ്ങൾക്ക് ഒരു ട്രേഡ്മാര്‍ക്ക് ഉണ്ടായിരിക്കണം. ലോകമെമ്പാടുമുള്ള ബൗളർമാരെ കാണുമ്പോൾ നിങ്ങൾ അത് ശ്രദ്ധിക്കും, ”ജാവേദ് പറഞ്ഞു.

arshadeep singh vs wi

അർഷ്ദീപിന് ഇതുവരെ ഒരു ട്രേഡ്മാര്‍ക്ക് സൃ്ഷ്ടിക്കാനായിട്ടില്ലാ എന്ന് പറഞ്ഞു.

“ഉദാഹരണത്തിന്, ബുംറ യോർക്കറുകളിൽ പൂർണതയോടെ എറിയുന്നു. ഹാർദിക് പാണ്ഡ്യയുടെ ബൗൺസറുകൾ മാരകമാണ്. ഷഹീന് മികച്ച സ്വിംഗും ഹാരിസിന് മികച്ച പേസും ഉണ്ട്. അതുകൊണ്ട്, അർഷ്ദീപ്.. മറ്റേതൊരു ബൗളറെയും പോലെ. അദ്ദേഹത്തിന് യഥാർത്ഥത്തിൽ ഒരു ട്രേഡ്മാര്‍ക്കില്ലാ. അദ്ദേഹത്തെപ്പോലുള്ള ബൗളർമാരെ കുറിച്ച് എതിരാളികള്‍ ചിന്തിക്കുക പോലുമില്ല,” ജാവേദ് അവകാശപ്പെട്ടു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിൽ പേസർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർക്കൊപ്പമാണ് അർഷ്ദീപിനെ ഉൾപ്പെടുത്തിയിട്ടുണള്ളത്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പേസ് ആക്രമണത്തിന്റെ ഭാഗമാണ്.

Scroll to Top