ഐപിൽ പതിനഞ്ചാം സീസണിൽ 400 ലധികം റണ്‍സാണ് രാജസ്ഥാൻ റോയൽസ് നായകന്‍ സഞ്ജു വി സാംസൺ നേടിയത്. ഗുജറാത്തിനെതിരായ ഒന്നാം ക്വാളിഫൈറിൽ തന്റെ ബാറ്റിങ് ക്ലാസ്സ് എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സഞ്ജു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ടീം 6 വിക്കെറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചടുത്തപ്പോൾ വെടിക്കെട്ട് പ്രകടനവുമായി ക്യാപ്റ്റൻ സഞ്ജു മുന്നിൽ നിന്നും നയിച്ചു.
ഓപ്പണർ ജെയ്സ്വാളിന്‍റെ വിക്കെറ്റ് നഷ്ടമായ ശേഷം ക്രീസിലേക്ക് എത്തിയ സഞ്ജു സാംസൺ വെറും 26 ബോളിൽ 5 ഫോറും മൂന്ന് സിക്സും അടക്കമാണ് 47 റൺസ് നേടിയത്. ഒരുവേള വമ്പൻ സ്കോറിലേക്ക് എന്നുള്ള സൂചന നൽകിയ സഞ്ജുവിന്റെ വിക്കറ്റ് സായ് കിഷോർ സ്വന്തമാക്കി.
റൺസ് കണ്ടെത്താൻ വളരെ അധികം പ്രയാസം നേരിട്ട കളിയിൽ തുടക്കം മുതലേ അറ്റാക്കിംഗ് ശൈലിയിൽ കളിക്കാൻ സഞ്ജുവിന് സാധിച്ചു. സൗത്താഫ്രിക്കക്ക് എതിരായ വരുന്ന ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് തന്നെ പരിഗണിക്കാതിരുന്ന സെലക്ടെഴ്സിനുള്ള മറുപടിയായി സഞ്ജുവിന്‍റെ ഈ ഇന്നിങ്സ് മാറി.
എന്നാൽ കളിയിൽ ഒരു റെക്കോർഡ് കൂടി സഞ്ജു സാംസൺ സ്വന്തം പേരിലാക്കി. ഇന്നത്തെ പ്രകടനത്തോടെ ഐപിൽ ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് ടീമിനായി ഏറ്റവും അധികം റൺസ് അടിച്ച താരമായി സഞ്ജു മാറി.ഐപിഎല്ലിൽ മാത്രം രാജസ്ഥാൻ ടീമിനായി 2810 റൺസ് അടിച്ച രഹാനെയുടെ നേട്ടമാണ് സഞ്ജു മറികടന്നത്.2372 റൺസ് നേടിയ ഷെയ്ൻ വാട്സനാണ് ഈ ലിസ്റ്റിൽ മൂന്നാമത്. ഡല്‍ഹിക്കായി 677 റണ്‍സും മലയാളി താരം നേടി.