ഫിഫ്റ്റി അടിക്കുന്നത് അല്ലാ കാര്യം ; സഞ്ചുവിനെ പ്രശംസിച്ച് ഹർഷ ഭോഗ്ലെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്ലറായിരുന്നു രാജസ്ഥാന്‍റെ ടോപ്പ് സ്കോറര്‍.

തുടക്കത്തിലേ യശ്വസി ജയ്സ്വാളിനെ നഷ്ടമായിട്ടും ആക്രമണ ബാറ്റിംഗ് കളിക്കാനായിരുന്നു രാജസ്ഥാന്‍റെ പദ്ധതി. അതിനു മുന്നിട്ടു നിന്നതാകട്ടെ ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയ യാഷ് ദയാലിനെ സിക്സടിച്ചാണ് സഞ്ചു സാംസണ്‍ തുടക്കമിട്ടത്.

ff111cf4 e157 4057 86a4 94887514b8d0

മുഹമ്മദ് ഷാമി, അല്‍സാരി ജോസഫ്, സായി കിഷോര്‍ എന്നിവര്‍ക്കെതിരെയും സഞ്ചു ബൗണ്ടറികളും സിക്സറുകളും അടിച്ചു. റാഷീദ് ഖാനെ ബഹുമാനിക്കാനും മറന്നില്ലാ. മത്സരത്തില്‍ 26 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 47 റണ്‍സാണ് മലയാളി താരം നേടിയത്.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ചു സാംസണിനെ ട്വിറ്ററിലൂടെ ഹര്‍ഷ ഭോഗ്ലെ പ്രശംസിച്ചു. 50 കള്‍ പോലെയുള്ള സാധാരണ നാഴികകല്ലുകളല്ലാ ടി20 യില്‍ അളക്കേണ്ടത് എന്ന് സഞ്ചുവിന്‍റെ ഇന്നിംഗ്സ് ചേര്‍ത്ത് നിര്‍ത്തി ഭോഗ്ലെ പറഞ്ഞു. മത്സരത്തില്‍ അത് നിങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് പരിഗണിക്കെണ്ടത് എന്ന് ഭോഗ്ലെ കുറിച്ചു.