ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ അധികം തയ്യാറെടുപ്പുകൾ നടത്തുന്നത് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിനാണ്. വരുന്ന ടി :20 ലോകകപ്പിൽ കിരീടം മാത്രം ലക്ഷ്യമിടുന്ന ഇന്ത്യൻ സംഘം മികച്ച ഒരു ടീമിനെ സൃഷ്ടിക്കാനുള്ള പ്ലാനിൽ ആണ്. അയർലാൻഡ് എതിരായ ടി :20 പരമ്പരയും അതിന്റെ ഭാഗമാണ്. അയർലാൻഡ് എതിരെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ശ്രദ്ധേയമായി മാറുന്നത് അതിനാൽ കൂടിയാണ്.
അതേസമയം അയർലാൻഡിനെതിരെ ടി :20 പരമ്പരയിൽ മലയാളി വിക്കെറ്റ് കീപ്പർ സഞ്ജുവിന് അവസരം ലഭിക്കുമോ എന്നുള്ള ചോദ്യം ഉയരുകയാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ 140 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 400ലധികം റൺസ് അടിച്ച സഞ്ജുവിന് സൗത്താഫ്രിക്കക്ക് എതിരെ ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരുന്നില്ല.
എങ്കിലും അയർലാൻഡിനെതിരായ ടി :20കളിലും തുടർന്ന് ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിലും സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് സൂചനകൾ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് പ്രകാരം സഞ്ജുവിനും സൂര്യകുമാർ യാദവിനും രണ്ട് ടി :20യിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കും. മിഡിൽ ഓർഡർ ബാറ്റിങ്ങിൽ സഞ്ജുവിന്റെ അറ്റാക്കിങ് ശൈലി എപ്രകാരം യൂസ് ചെയ്യാം എന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
നേരത്തെ ഐപില്ലിന് പിന്നാലെ പരിക്ക് കാരണം വിശ്രമത്തിലായിരുന്ന സൂര്യകുമാർ യാദവ് ഏറെക്കുറെ ലോകക്കപ്പ് സ്‌ക്വാഡിലേക്ക് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു . കൂടാതെ ഇഷാൻ കിഷനും ഈ ടി :20 പരമ്പര പ്രധാനം തന്നെ. രാഹുൽ, രോഹിത് എന്നിവർക്കും പുറമേ മറ്റൊരു മികച്ച ഓപ്പണിങ് ഓപ്ഷനാണ് ഇഷാൻ കിഷൻ. റിഷാബ് പന്തിന്‍റെ മോശം ബാറ്റിങ് ഫോം ടി :20 ക്രിക്കറ്റിൽ തുടരുമ്പോൾ ഇഷാൻ കിഷനൊപ്പം എത്താൻ സഞ്ജുവിന് അയർലാൻഡ് എതിരെ മികച്ച പ്രകടനം ആവശ്യമാണ്. ലോകകപ്പിലേക്ക് കളിക്കാൻ ആഗ്രഹിക്കുന്ന ദീപക് ഹൂഡക്കും അയർലാൻഡിനെതിരെ സുവർണ്ണ അവസരം ലഭിക്കും.