കയ്യിൽ കൊടിയും പിടിച്ച് “ഓസീസ് ഓസീസ്” ആർപ്പുവിളി; കങ്കാരുക്കളെ സ്നേഹിച്ച് തോൽപ്പിച്ച് ലങ്കൻ ആരാധകർ.

ഓസ്ട്രേലിയ ശ്രീലങ്ക ഏകദിന പരമ്പരയിൽ ഓസ്ട്രേലിയൻ താരങ്ങളുടെ മനസ്സ് നിറച്ച് ലങ്കൻ ആരാധകർ. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിടെയായിരുന്നു ആരാധകർ ഓസ്ട്രേലിയൻ താരങ്ങളുടെ മനസ്സ് നിറച്ചത്. ഓസ്ട്രേലിയക്ക് അഭിവാദ്യങ്ങളുമായി എത്തിയ ആയിരക്കണക്കിന് ആരാധകരോട് മത്സരശേഷം നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയും ഓസീസ് താരങ്ങൾ പറഞ്ഞു.

ഓസ്ട്രേലിയൻ അനുകൂല പ്ലക്കാർഡുകളും കൊടിയും ആയാണ് വലിയൊരു വിഭാഗം ലങ്കൻ ആരാധകർ കളി കാണാനെത്തിയത്. പരമ്പര ശ്രീലങ്കയുമായി കൈവിട്ടെങ്കിലും അവസാന ഏകദിനത്തിൽ നാലു വിക്കറ്റിന് ജയിച്ച ഓസീസിനെ കയ്യടിയോടെയാണ് ലങ്കൻ ആരാധകർ സ്വീകരിച്ചത്. 1948 ലെ സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ കടന്നുപോകുമ്പോഴും ആയിരക്കണക്കിന് ആരാധകർ കളി കാണാൻ എത്തി “ഓസ്ട്രേലിയ ഓസ്ട്രേലിയ”എന്ന് ആർത്ത് വിളിച്ചു.

images 80 1

സന്ദർശന ടീമിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞ ലങ്കൻ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാക്സ്‌വെൽ രംഗത്തെത്തുകയും ചെയ്തു. സാധാരണ വിദേശരാജ്യത്ത് കളിക്കാൻ പോകുമ്പോൾ അവിടത്തെ ആളുകൾ ഞങ്ങളെ ശത്രുക്കൾ ആയിട്ടാണ് കാണാറുള്ളത്. ഗ്യാലറി ഓസ്ട്രേലിയൻ ടീമിനെ പിന്തുണയ്ക്കാൻ അധികമാരും ഉണ്ടാകാറില്ല എന്നും മാക്സ്‌വെൽ പറഞ്ഞു.

images 81 1

“സാധാരണ ഗതിയിൽ വിദേശത്തു പരമ്പരകൾ കളിക്കാനെത്തുമ്പോൾ ഞങ്ങളെ ശത്രുരാജ്യമായാണ് ആരാധകർ കാണുന്നത്. ഗാലറിയിൽ ഓസ്ട്രേലിയയെ പിന്തുണയ്ക്കാൻ അധികം ആരാധകർ എത്താറുമില്ല. എന്നാൽ ലങ്കയിൽ അസുലഭ മുഹൂർത്തത്തിനാണു സാക്ഷിയായത്. മഞ്ഞ വസ്ത്രം ധരിച്ചാണ് ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയത്തിലെത്തിയത്.
എല്ലാവരുടെ കൈകളിലും ഓസീസ് കൊടികൾ, പ്ലക്കാർഡുകൾ, ഗാലറിയിലെത്തിയ എല്ലാവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.”- മാക്സ്‌വെൽ പറഞ്ഞു.