ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്വാളിഫയര്‍ പോരാട്ടത്തില്‍ എല്ലാവരും കാത്തിരുന്ന പോരാട്ടമായിരുന്നു സഞ്ചു സാംസണും – ഹസരങ്കയും തമ്മില്‍ നേര്‍ക്ക് നേരുള്ള വരവ്. സീസണിലെ മൂന്നാമത്തെ മത്സരത്തിലും ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ചു മടങ്ങിയത്.
മത്സരത്തില്‍ ഹസരങ്കയെ കരുതലോടെ കളിച്ച സഞ്ചു സാംസണ്‍, സ്റ്റെപ്പ് ഔട്ട് ചെയ്ത് അടിക്കാനുള്ള ശ്രമത്തിനിടെ ദിനേശ് കാര്‍ത്തിക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ ഹസരങ്കയുടെ 11 ബോള്‍ നേരിട്ട രാജസ്ഥാന്‍ ക്യാപ്റ്റന്‍ 7 റണ്‍ മാത്രമാണ് നേടിയത്. നേരത്തെ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഹസരങ്കയുടെ മുന്നില്‍ സഞ്ചു കീഴടങ്ങിയിരുന്നു.
രാജ്യാന്തര ടി20 യില്‍ 3 തവണെയാണ് ഹസരങ്കക്ക് സഞ്ചുവിന്‍റെ വിക്കറ്റ് കിട്ടിയത്. ഇത് ഏഴാം ഇന്നിംഗ്സിനിടെ ആറാം തവണെയാണ് സഞ്ചുവിനു ശ്രീലങ്കന്‍ താരത്തിനു വിക്കറ്റ് നല്‍കേണ്ടി വന്നത്. ആറ് തവണ വിക്കറ്റ് വീഴ്ത്തി എന്ന ആംഗ്യവും സെലിബ്രേഷനൊപ്പം ഹസരങ്ക കാണിച്ചു
മത്സരത്തില്‍ 21 പന്തില്‍ 1 ഫോറും 2 സിക്സും സഹിതം 23 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. ജോസ് ബട്ട്ലറിനൊപ്പം 39 പന്തില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്തു.