നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലില്‍ എത്തിയത്. വിട പറഞ്ഞ ഓസ്ട്രേലിയൻ താരം ഷെയ്ന് വോണിനു മാത്രം അവകാശപ്പെട്ട റെക്കോർഡിനോപ്പമായിരുന്നു സഞ്ജു സാംസൺ എത്തിയത്. 2008ൽ ഫൈനലിൽ എത്തുകയും കപ്പ് ഉയർത്തുകയും ചെയ്തത് വോണിന്റെ ക്യാപ്റ്റൻസിയിലാണ്.
പിന്നീട് സ്റ്റീവന്‍ സ്മിത്ത്, അജിങ്ക്യ രഹാന തുടങ്ങിയ താരങ്ങൾ ടീമിനെ നയിച്ചുവെങ്കിലും ഇന്നുവരെ ടീമിനു ഫൈനൽ കളിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇവർക്കൊക്കെ സാധിക്കാതെ പോയ കാര്യമാണ് മലയാളി താരമായ സഞ്ജു സാംസൺ നേടിയെടുത്തത്. ഇപ്പോഴിതാ നേരതെ സഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സംവിധായകനും അഭിനയേതാവുമായ ബേസിൽ ജോസഫുമായുള്ള അഭിമുഖത്തിലാണ് സഞ്ജു തന്‍റെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്നു പറഞ്ഞത്.
” ഞാന്‍ രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരില്‍ നിന്നു മാത്രമല്ല, മറ്റാരില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ എന്നെപ്പോലെ സ്വാഭാവികമായി തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്. ടീമിന്റെ മൂഡ് വിലയിരുത്തുക എന്നതാണ് ഞാൻ പ്രാഥമികയായി ആദ്യം ചെയ്യാറുള്ളത്. സാധരണയായി ടീമിലുള്ള ഓരോ താരങ്ങളെ ഊർജത്തിലും ആവേശത്തിലുമായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കണമെന്നു അവരോടു പറയേണ്ട ആവശ്യവുമില്ല. ചില സമയങ്ങള്‍ നിങ്ങള്‍ പറയുന്ന ഏറ്റവും വലിയ മണ്ടത്തരം അതായിരിക്കും. കാരണം എല്ലാവരും കഴിവിന്റെ പരമാവധി ടീമിനു നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് സഞ്ജു സാംസൺ പറഞ്ഞു.
ഐപിഎലിൽ തന്നെ കൈപിടിച്ചു കയറ്റിയത് രാഹുൽ ദ്രാവിഡാണ്. രാഹുൽ ദ്രാവിഡിന്റെ സംസാരങ്ങൾ ആഴമേറിയതായിരുന്നു. പ്രസംഗങ്ങൾ പോലെ തന്നെ കരുതലും മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരമൊരു അന്തീരക്ഷമാണ് രാജസ്ഥാൻ റോയൽസിനു വേണ്ടി ഞാൻ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചതെന്ന് സഞ്ചു നേരത്തെ പറഞ്ഞിരുന്നു.