ധോണി ആരാധികയെ കാണാന്‍ തല നേരിട്ടെത്തി . വീഡിയോ വൈറല്‍

എക്കാലവും ക്രിക്കറ്റ്‌ ലോകത്ത് വളരെ ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സ് ടീം നായകനായി തുടരുന്ന ധോണി വരുന്ന ഐപിൽ സീസണിലും ചെന്നൈ ടീമിനോപ്പം തന്നെ തുടരുമെന്ന് അറിയിച്ച് കഴിഞ്ഞു. ഈ ഐപിൽ സീസണിൽ ചെന്നൈക്ക് പ്രതീക്ഷിച്ച പോലൊരു പ്രകടനത്തിലേക്ക് എത്താനായി കഴിഞ്ഞില്ല സീസണിൽ ഒൻപതാം സ്ഥാനത്താണ് ചെന്നൈ എത്തിയത് എങ്കിലും ടീമിന്റെ ആരാധകർ എല്ലാം വരുന്ന സീസണിൽ ധോണിക്കും ടീമിനും നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറുന്നത് ചെന്നൈ ക്യാപ്റ്റൻ ധോണിയുടെ ഒരു സർപ്രൈസ് സന്ദർശനമാണ്.

അനേകം ആരാധകരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ധോണി തന്റെയും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെയും തന്നെ പ്രിയ ആരാധികയെ തേടിയാണ് എത്തിയത്. ആരാധിക വരച്ച ചിത്രം ധോണിക്കായി സമ്മാനിക്കുകയും ചെയ്തു.

284907803 142787294999326 6876034306856532363 n

ലാവണ്യ എന്ന് പേരുള്ള ആരാധികയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ധോണിയുമായുള്ള ഈ ഒരു സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ധോണി വളരെ അധികം സ്നേഹത്തോടെ തന്നോട് സംസാരിച്ചുവെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ മഹേന്ദ്ര സിംഗ് ധോണി എത്രത്തോളം സിമ്പിൾ ക്രിക്കറ്ററാണെന്നും, എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.