ഉമ്രാന്‍ മാലിക്ക് ഒരു പ്രശ്നമല്ലാ. വാദവുമായി സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍

ജൂണ്‍ 9 നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് പരമ്പര മുന്നില്‍ കണ്ട് പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ കെല്‍ രാഹുലാണ് ടീമിനാണ് നയിക്കുന്നത്. ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയ ഉമ്രാന്‍ മാലിക്കിനും ഇന്ത്യന്‍ സ്ക്വാഡില്‍ അവസരം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ 157 കി.മീ സ്പീഡില്‍ പന്തെറിഞ്ഞ് ഉമ്രാന്‍ മാലിക്ക് എല്ലാവരെയും അശ്ചര്യപ്പെടുത്തിയിരുന്നു.

പരമ്പരയ്ക്ക് മുന്നോടിയായി സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ബാവുമ പറഞ്ഞു, “ഉംറാൻ മാലിക് ഇന്ത്യൻ ടീമിനെ സംമ്പന്ധിച്ചെടുത്തോളം ആവേശകരമായ പേസ് ബൗളിംഗ് സാധ്യതയാണ്. ഈ ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുകളെല്ലാം കണ്ടെത്താൻ അവർക്ക് കഴിയുന്നതിനാൽ ഐ‌പി‌എൽ ഇന്ത്യൻ ടീമിന് മികച്ചതാണ്, ”ബാവുമ ഇന്ത്യയിലേക്കുള്ള തന്റെ ടീം പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞു.

Umran Malik 154 km

ഉമ്രാന്‍ മാലിക്കിനെ നേരിടാന്‍ പ്രത്യേക പദ്ധതിയില്ലെന്നും, ഇതുപോലെയുള്ള ബോളര്‍മാരെ നേരിട്ടാണ് കളിച്ചതെന്നും ടെംബ ബാവുമ പറഞ്ഞു “ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ ഫാസ്റ്റ് ബൗളർമാരെ അഭിമുഖീകരിച്ചാണ് വളര്‍ന്നത്, പക്ഷേ ഒരു ബാറ്ററും 150 കിലോമീറ്റർ വേഗതയിൽ പന്ത് നേരിടാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഞാൻ കരുതുന്നു. എന്നാൽ കഴിയുന്നത്ര നന്നായി തയ്യാറാക്കും. ” തങ്ങളുടെ ടീമിലും 150 കി,മീ വേഗതയില്‍ എറിയാന്‍ കഴിയുന്ന താരങ്ങള്‍ ഉണ്ടെന്നും ബാവുമ മുന്നറിയിപ്പ് നല്‍കി.

Umran vs ishan

സൗത്താഫ്രിക്കന്‍ ടി20 ടീം – ടെംബ ബവുമ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസെന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മര്‍ക്രാം, ഡേവിഡ് മില്ലര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കിയ, വെയ്ന്‍ പാര്‍നെല്‍, ഡ്വയ്ന്‍ പ്രിട്ടോറിയസ്, കാഗിസോ റബാഡ, തബ്രൈസ് ഷാംസി, ട്രിസ്റ്റണ്‍ സ്റ്റംബ്‌സ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, മാര്‍ക്കോ യാന്‍സെന്‍.