2015-ലാണ് സഞ്ജു സാംസൺ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനവും വിക്കറ്റ് കീപ്പര്‍ സ്ഥനാത്തിനായുള്ള മത്സരവും കാരണം ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാന്നായില്ലാ. ഇപ്പോഴിതാ കിട്ടിയ അവസരം മലയാളി താരം ഉപയോഗിക്കാത്തതില്‍ വിമര്‍ശനം ഉന്നയിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ, സെലക്ടർമാരെ ആകർഷിക്കാനുള്ള മികച്ച അവസരമാണ് താരം പാഴാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ആദ്യ ഏകദിനത്തിൽ 12 റൺസാണ് സഞ്ചു നേടിയത്. റൊമാരിയോ ഷെഫേർഡിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായ ശേഷം തീരുമാനം റിവ്യൂ ചെയ്തെങ്കിലും അമ്പംയര്‍ കോൾ വന്നതിനാൽ അത് പ്രയോജനപ്പെട്ടില്ല.
“സാംസണിന് മറ്റൊരു അവസരം ലഭിച്ചു, പക്ഷേ അവനില്‍ നിന്ന് സ്പെഷ്യലായി ഒന്നും കണ്ടില്ല. റൊമാരിയോ ഷെഫ.ർഡ് അവനെ പുറത്താക്കുന്നതിന് മുമ്പ് അവൻ മോശമായി കാണപ്പെട്ടു. എന്നാൽ ഒരിക്കൽ കൂടി ഞാൻ ഹൂഡയെക്കുറിച്ച് സംസാരിക്കും. എന്തുകൊണ്ടാണ് അദ്ദേഹം ലോവര്‍ ഓർഡറില്‍ ഇറക്കിയത്? ശ്രേയസും സൂര്യകുമാറും യഥാക്രമം 2, 3 സ്‌പോട്ടുകളിൽ കുഴപ്പമില്ല, പക്ഷേ ഹൂഡ സാംസണേക്കാൾ മുന്നിലെത്തേണ്ടതായിരുന്നു. ഋഷഭ് പന്തിന് സമാനമായി ഇന്ത്യ സഞ്ചു സാംസണിനേയും മുന്നേ ഇറക്കി. എന്നാൽ സാംസൺ പന്തല്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് തികച്ചും വ്യത്യസ്തമാണ്,” കനേരിയ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
2015ൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം 14 ടി20കളും രണ്ട് ഏകദിനങ്ങളും കളിച്ച് യഥാക്രമം 251ഉം 58ഉം റൺസ് മാത്രമാണ് സാംസണിന് നേടാനായത്. പരമ്പരയിലെ വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് സഞ്ചു സാംസൺ, പതിവ് കീപ്പറായ ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചതോടെയാണ് സഞ്ചുവിന് അവസരം ലഭിച്ചത്.