❛ജേഴ്സി ഉണങ്ങിയില്ലേ ?❜ ദീപക്ക് ഹൂഡയുടെ ജേഴ്സി കണ്ട ആരാധകര്‍ ചോദിച്ചത് ഇങ്ങനെ

മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇറങ്ങിയത്. പോർട്ട് ഓഫ് സ്‌പെയിനിൽ മൂന്ന് റൺസിന്റെ വിജയം നേടിയ ഇന്ത്യ ത്രില്ലര്‍ പോരാട്ടത്തില്‍ ഒടുവിലാണ് വിജയം കൈവരിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ച്ചവച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 65 റണ്‍സാണ് വിന്‍ഡീസ് സ്കോര്‍ ബോര്‍ഡില്‍ പിറന്നത്. വിൻഡീസ് ശക്തമായ തുടക്കം കുറിച്ചപ്പോൾ, ഓൾറൗണ്ടർ ദീപക് ഹൂഡയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

കളിയിലെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ, 39 റൺസെടുത്ത കെയ്ൽ മേയേഴ്സിനെ ഹൂഡ ക്യാച്ച് നേടി പുറത്താക്കി. മത്സരത്തില്‍ നേടിയ വിക്കറ്റിനേക്കാള്‍ ഉപരി ദീപക്ക് ഹൂഡ ധരിച്ചിരുന്ന ജേഴ്സിയാണ് ചര്‍ച്ചാ വിഷയമായത്. പേരിന് മുകളിൽ ബ്രൗൺ ടേപ്പ് ഒട്ടിച്ച 24ാം നമ്പര്‍ ജേഴ്സിയാണ് ദീപക്ക് ഹൂഡ ധരിച്ചത്.

FYcVek XoAcAQFG

ഹൂഡ മറ്റൊരു ജേഴ്സി ധരിച്ചതോടെ നിരവധി കാര്യങ്ങളാണ് ആരാധകര്‍ അനുമാനിച്ചത്. പിന്നീട് പ്രസീദ് കൃഷ്ണയുടെ ജേഴ്സിയാണ് താരം ധരിച്ചതെന്ന് വ്യക്തമായി. മത്സരത്തില്‍ താരത്തിനു പകരം ആവേശ് ഖാനാണ് കളിക്കുന്നത്. എന്തേ ജേഴ്സി അലക്കിയത് ഉണങ്ങിയില്ലേ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്.

FYcF8wmXwAAhOrP

ക്രുണാലിനോടുള്ള സ്നേഹം കൊണ്ടാണ് ഈ ജേഴ്സി ധരിച്ചതെന്നാണ് ഒരാളുടെ വാദം. നേരത്തെ ക്രുണാല്‍ പാണ്ട്യയും 24ാം നമ്പര്‍ ജേഴ്സി അണിഞ്ഞട്ടുണ്ട്. നേരത്തെ ഇരുവരും തമ്മില്‍ ആഭ്യന്തര ക്രിക്കറ്റില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.