അവനാണ് എന്നെ സ്വാധീനിച്ച ക്യാപ്റ്റൻ : വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം

ഐപിൽ പതിനഞ്ചാം സീസണിലെ വളരെ നിർണായകമായ പ്ലേഓഫ് മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ നാല് ടീമുകളും പ്രതീക്ഷയിൽ തന്നെ. പ്രഥമ ഐപിൽ സീസണിലെ കിരീടം നേട്ടം ആവർത്തിക്കാനാണ് സഞ്ജു സാംസണും ടീമും ആഗ്രഹിക്കുന്നത്. ഇന്ന് പോയിന്റ് ടേബിളിൽ ആദ്യത്തെ രണ്ട് സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഫസ്റ്റ് ക്വാളിഫൈറിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം വാശി നിറക്കും എന്നത് തീർച്ച. അതേസമയം രാജസ്ഥാൻ റോയൽസ് പ്ലേഓഫ് പ്രവേശനത്തിന് പിന്നാലെ ക്യാപ്റ്റൻ സഞ്ജു വി സാംസണിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ പാർഥിവ് പട്ടേൽ.

ഈ ഐപിൽ സീസണിൽ ഉടനീളം ക്യാപ്റ്റൻ സഞ്ജു തന്റെ ക്യാപ്റ്റൻസി സ്കില്ലില്‍ കൂടി ഞെട്ടിച്ചുവെന്നാണ് പാർഥിവ് പട്ടേലിന്‍റെ നിരീക്ഷണം. തീരുമാനങ്ങൾ എല്ലാം തന്നെ വളരെ കൃതമായി എടുക്കുന്ന സഞ്ജു സാംസൺ ഈ സീസണിൽ തന്നെ വളരെ അധികം സ്വാധീനിച്ച ക്യാപ്റ്റനായി മാറിയെന്നാണ് മുൻ ഇന്ത്യൻ ഓപ്പണറുടെ വാക്കുകൾ. ഇത്തവണ ഐപിൽ സീസൺ ലീഗ് സ്റ്റേജിൽ 14ൽ ഒൻപത് കളികളും ജയിച്ച രാജസ്ഥാൻ റോയൽസ് ടീമിനായി ബാറ്റ് കൊണ്ടും സഞ്ജു തിളങ്ങി.

FB IMG 1653395237301

“ഇത്തവണ ക്യാപ്റ്റൻ എന്നുള്ള നിലയിൽ എന്നെ വളരെ അധികം സ്വാധീനിച്ച ഒരാൾ സഞ്ജു സാംസൺ തന്നെയാണ്. അദ്ദേഹം തീരുമാനങ്ങൾ എടുക്കുന്നതിൽ അടക്കം എന്നെ വളരെ ഇമ്പ്രെസ്സ് ചെയ്യിപ്പിച്ചു.ഏത് സ്റ്റേജിലും കളിയിൽ ഒരു ശാന്തത അവൻ നിലനിർത്തി. കൂടാതെ അവന്റെ ഓരോ തീരുമാനത്തിലും കൃത്യമായ പ്ലാൻ കാണാൻ സാധിച്ചു ” പാർഥിവ് പട്ടേൽ തന്റെ അഭിപ്രായം വെളിപ്പെടുത്തി

Previous articleഞങ്ങള്‍ തമ്മില്‍ മത്സരമില്ലാ. ഹാര്‍ദ്ദിക്കില്‍ നിന്നും പഠിക്കുകയാണ്; വെങ്കിടേഷ് അയ്യർ.
Next article26 പന്തില്‍ 47 റണ്‍സുമായി സഞ്ചു സാംസണ്‍ ; നേരിട്ട ആദ്യ പന്തില്‍ സിക്സ് : തകര്‍പ്പന്‍ തുടക്കം നല്‍കി രാജസ്ഥാന്‍ ക്യാപ്റ്റന്‍