26 പന്തില്‍ 47 റണ്‍സുമായി സഞ്ചു സാംസണ്‍ ; നേരിട്ട ആദ്യ പന്തില്‍ സിക്സ് : തകര്‍പ്പന്‍ തുടക്കം നല്‍കി രാജസ്ഥാന്‍ ക്യാപ്റ്റന്‍

Sanju samson vs gt scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്ലേയോഫ് പോരാട്ടത്തില്‍ ഒരിക്കല്‍ കൂടി സഞ്ചുവിന് ടോസ് നഷ്ടമായി. 2008 ലെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഒരുങ്ങിയ രാജസ്ഥാന്‍ റോയല്‍സിനോട് ബാറ്റ് ചെയ്യാനാണ് ഗുജറാത്ത് ടൈറ്റന്‍സ് ആവശ്യപ്പെട്ടത്. ബൗണ്ടറികളിലൂടെ ജോസ് ബട്ട്ലര്‍ തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ ജയ്സ്വാളിനെ നഷ്ടമായി.

യാഷ് ദയാലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പറിനു ക്യാച്ച് നല്‍കിയാണ് യശ്വസി ജയ്സ്വാള്‍ (8 പന്തില്‍ 3) മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സഞ്ചു സാംസണാണ് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ വിക്കറ്റ് വേട്ടക്കാരനെ ലോങ്ങ് ഓണിലൂടെ സിക്സിനു പറത്തിയാണ് സഞ്ചു സാംസണ്‍ തുടക്കമിട്ടത്. ഷാമിയെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി അടിച്ചപ്പോള്‍ അല്‍സാരി ജോസഫിനെ ഇരട്ട സിക്സിനു പറത്തി.

sanju batting

റാഷീദ് ഖാന്‍റെ നല്ല ബോളുകളെ ബഹുമാനിച്ച സഞ്ചു സാംസണ്‍, സായി കിഷോറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ അല്‍സാരി ജോസഫ് ക്യാച്ച് നേടി പുറത്താക്കി. 26 പന്തില്‍ 47 റണ്‍സാണ് നേടിയത്. 5 ഫോറും 3 സിക്സും അടിച്ചു. സഞ്ചു സാംസണ്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 79 റണ്‍സില്‍ എത്തിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ സീസണില്‍ 400 റണ്‍സും പൂര്‍ത്തിയാക്കി.

See also  സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.
ff111cf4 e157 4057 86a4 94887514b8d0

ഐപിഎല്ലിനു ശേഷം നടക്കുന്ന സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ലാ. ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മറുപടി നല്‍കുകയാണ് സഞ്ചു സാംസണ്‍.

Rajasthan Royals (Playing XI): Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Ravichandran Ashwin, Shimron Hetmyer, Riyan Parag, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy

Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Yash Dayal, Alzarri Joseph, Mohammed Shami

Scroll to Top