സഞ്ചുവിന് വീണ്ടും അവഗണന. പ്രതിഷേധവുമായി ആരാധകര്‍.

ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഏക സര്‍പ്രൈസ് അശ്വിനായിരുന്നു. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ പരിക്കേറ്റതോടെയാണ് അശ്വിന് ടീമിലേക്കുള്ള വിളിയെത്തിയത്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. അതേ സമയം ഏഷ്യന്‍ ഗെയിംസില്‍ ക്യാപ്റ്റനാവുന്ന റുതുരാജ് ഗെയ്ക്വാദിന് അവസരം ലഭിച്ചു.

മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് വീണ്ടും അവസരം ലഭിച്ചു. അതേ സമയം മലയാളി താരം സഞ്ചുവിനെ വീണ്ടും തഴഞ്ഞു. നിലവില്‍ ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും ഓസ്ട്രേലിയന്‍ പരമ്പരയിലും ഇല്ലാത്ത അവസ്ഥയാണ് സഞ്ചുവിന്.

സഞ്ചുവിനെ പുറത്താക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ രേഖപ്പെടുത്തുന്നത്. ചില പ്രതികരണങ്ങള്‍ നോക്കാം

Squad for the 1st two ODIs: KL Rahul (C & WK), Ravindra Jadeja (Vice-captain), Ruturaj Gaikwad, Shubman Gill, Shreyas Iyer, Suryakumar Yadav, Tilak Varma, Ishan Kishan (wicketkeeper), Shardul Thakur, Washington Sundar, R Ashwin, Jasprit Bumrah, Mohd. Shami, Mohd. Siraj, Prasidh Krishna

Squad for the 3rd & final ODI: Rohit Sharma (C), Hardik Pandya, (Vice-captain), Shubman Gill, Virat Kohli, Shreyas Iyer, Suryakumar Yadav, KL Rahul (wicketkeeper), Ishan Kishan (wicketkeeper), Ravindra Jadeja, Shardul Thakur, Axar Patel*, Washington Sundar, Kuldeep Yadav, R Ashwin, Jasprit Bumrah, Mohd. Shami, Mohd. Siraj