ഇതൊക്കെയാണ് എന്റെ ക്വാറന്റൈൻ പ്രവർത്തികൾ :സഞ്ജു പങ്കിട്ട വീഡിയോ വൈറലാകുന്നു

IMG 20210621 233551

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ പലരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പര്യടനത്തിനായിട്ടാണ്. 3 ഏകദിന മത്സരങ്ങളും മൂന്ന് ടി :20 മത്സരങ്ങളും ഇന്ത്യൻ ടീം ലങ്കയിൽ ശ്രീലങ്കൻ ടീമിന് എതിരെ കളിക്കും ജൂൺ പതിമൂന്നിന് ആരംഭിക്കുന്ന പര്യടനത്തിനായിട്ടുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ആഴ്ചകൾ മുൻപ് ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. അനവധി യുവ താരങ്ങൾക്കും ഒട്ടേറെ പുതുമുഖ താരങ്ങൾക്കും ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിൽ അവസരം ലഭിച്ചു.ഓപ്പണർ ശിഖർ ധവാനാണ് ലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ രാഹുൽ ദ്രാവിഡ്‌ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ കോച്ചാകും.

എന്നാൽ ലങ്കൻ പരമ്പരക്കുള്ള ഇരുപത് അംഗ സ്‌ക്വാഡിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ സ്ഥാനം നേടിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ഒരിടവേളക്ക് ശേഷം ഇത് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവാണ്. ഇപ്പോൾ ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാവരും ക്വാറന്റൈനിലാണ്.മുംബൈയിലെ ഹോട്ടലിൽ ലങ്കയിലേക്ക് പറക്കും മുൻപായി താരങ്ങൾ എല്ലാവരും 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കണം എന്നാണ് ബിസിസിഐ ചട്ടം. നിലവിൽ ക്വാറന്റൈനിൽ തുടരുന്ന സഞ്ജു ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകരിൽ ചർച്ചയായി മാറുന്നത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

തന്റെ ഫിറ്റ്നെസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് സഞ്ജു. അദ്ദേഹം ഷെയർ ചെയ്ത വീഡിയോയിലും സഞ്ജു ഇത് തന്നെയാണ് വിശദീകരിക്കുന്നത്.”താരം തന്റെ മുറിയോട് ചേർന്നുള്ള ഒരു ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യുവാനാണ് ഏറെ നേരം രാവിലെ ചിലവഴിക്കുന്നത്.വളരെ ഏറെ ജിമ്മിലെ പരിശീലനങ്ങൾക്ക് ശേഷം അൽപ്പം വായന ഉച്ചക്ക്‌ ആഹാരത്തിന് ശേഷം ഉറക്കവും വൈകുന്നേരം മറ്റ് ചില കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നുണ്ട് വൈകാതെ ക്വാറന്റൈൻ അവസാനിച്ച് ഇന്ത്യൻ ടീം ലങ്കയിലേക്ക് പറക്കും. ശേഷം അവിടെ ഇൻട്രാ സ്‌ക്വാഡ് മത്സരങ്ങൾ താരങ്ങൾക്കിടയിൽ നടക്കും.

Scroll to Top