ബിസിസിഐ ചതി, ഏഷ്യകപ്പ്‌ പൂർത്തിയാവും മുമ്പ് സഞ്ജുവിനെ പുറത്താക്കി. നിർഭാഗ്യമായി സഞ്ജു.

ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിനോട് വിട പറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. 2023 ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ കെഎൽ രാഹുലിന്റെ ബായ്ക്കപ്പായി ആയിരുന്നു സഞ്ജു സാംസനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം കെഎൽ രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു സാംസണെ പൂർണമായും സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. ഏഷ്യാകപ്പ് സ്ക്വാഡിൽ ബാക്കപ്പ് കളിക്കാനായി ഉൾപ്പെട്ടെങ്കിലും, ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്കായി മൈതാനത്തിറങ്ങാൻ സഞ്ജു സാംസണ് സാധിച്ചിട്ടില്ല. വളരെ നിർഭാഗ്യകരമായ അവസരത്തിലൂടെയാണ് സഞ്ജു സാംസൺ കടന്നുപോയത്. ശേഷമാണ് ഇപ്പോൾ ഇന്ത്യ പൂർണ്ണമായും സഞ്ജുവിനെ ഒഴിവാക്കിയിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനുശേഷം സഞ്ജു സാംസൺ ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളും പരിക്ക് മൂലമായിരുന്നു കെഎൽ രാഹുലിന് നഷ്ടമായത്. ശേഷം പരിക്കിൽ നിന്ന് മുക്തനായി രാഹുൽ തിരികെ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ സൂപ്പർ 4 മത്സരത്തിന് മുൻപ് പരിശീലനത്തിനിറങ്ങാനും രാഹുലിന് സാധിച്ചിരുന്നു. വ്യാഴാഴ്ച ടീമിനൊപ്പം നെറ്റ്സിൽ രാഹുൽ പരിശീലനം നടത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ രാഹുൽ ഇന്ത്യക്കായി കളിക്കാൻ പൂർണ്ണമായും ഫിറ്റാണ്. ഇക്കാരണത്താലാണ് സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്.

ബിസിസിയുമായി ബന്ധപ്പെട്ട ഒരു വൃത്തമാണ് സഞ്ജുവിനെ ഒഴിവാക്കിയതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. “കെ എൽ രാഹുൽ ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നതിന് പിന്നാലെ സഞ്ജു സാംസണെ ഇന്ത്യ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തിട്ടുണ്ട്. ഇതുവരെ ട്രാവലിംഗ് ബാക്കപ്പ് കളിക്കാരനായിയാണ് സഞ്ജുവിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്.”- ഒരു ബിസിസിഐ വൃത്തം പ്രമുഖ മാധ്യമത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് വലിയ പരിശീലനങ്ങളിൽ തന്നെയാണ് കെഎൽ രാഹുൽ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. രാഹുൽ പരിശീലന സെഷനിൽ ഇടംകയ്യൻ പേസർമാർക്കെതിരെയും വലംകൈയ്യൻ പേസർമാർക്കെതിരെയും ഒരുപാട് സമയം ചിലവഴിക്കുകയുണ്ടായി. ഇന്ത്യൻ നിരയിൽ രാഹുലാണ് ഏറ്റവുമധികം സമയം പരിശീലനത്തിന് ചിലവഴിച്ചത്. വലിയൊരു തിരിച്ചുവരവിന് ശ്രമിക്കുന്ന രാഹുലിനെ സംബന്ധിച്ച് കാര്യങ്ങൾ കുറച്ചുകൂടി കഠിനമാണ്. പാകിസ്ഥാന്റെ നിലവാരമുള്ള ബോളിംഗ് നിരക്കെതിരെ ശക്തമായ പ്രകടനം പുറത്തെടുക്കാൻ രാഹുലിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ തന്നെ രാഹുലിന് ഇത് വലിയൊരു അവസരം കൂടിയാണ്.

Previous articleകെഎൽ രാഹുൽ പാകിസ്ഥാനെതിരെ കളിക്കണം. ഇഷാൻ കിഷനെ ഇന്ത്യ ഒഴിവാക്കണമെന്ന് ഇർഫാൻ പത്താൻ.
Next articleസഞ്ജു ഒരുപാട് കഴിവുകളുള്ള താരം, പക്ഷെ മനസ് മെച്ചപ്പെടുത്തണം. ഡിവില്ലിയേഴ്സിന്റെ ഉപദേശം ഇങ്ങനെ.