സൂര്യയും തിലകുമല്ല, മൂന്നാം മത്സരത്തിലെ യഥാർത്ഥ ഹീറോ അവൻ. തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം.

ശക്തമായ ഒരു തിരിച്ചുവരവ് തന്നെയാണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ നടത്തിയിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തിൽ വലിയൊരു വിജയം തന്നെ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യക്കായി സൂര്യകുമാർ യാദവും തിലക് വർമ്മയുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. സൂര്യകുമാർ യാദവായിരുന്നു കളിയിലെ താരം.

എന്നാൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യയുടെ യഥാർത്ഥ മാച്ച് വിന്നർ മറ്റൊരു താരമാണ് എന്നാണ് ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നത്. സൂര്യയും തിലക് വർമ്മയും ഉജ്ജ്വലമായി കളിച്ചെങ്കിലും ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സ്പിന്നർ കുൽദീപ് യാദവാണ് എന്ന് മഞ്ജരേക്കർ പറയുന്നു.

“മത്സരത്തിൽ സൂര്യകുമാർ ഉജ്ജ്വലമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ മത്സരത്തിലെ യഥാർത്ഥ മാച്ച് വിന്നർ കുൽദീപ് യാദവാണ് എന്നാണ് എനിക്ക് തോന്നുന്നത്. വിൻഡിസ് നിരയിലെ അപകടകാരിയായ നിക്കോളാസ് പൂരനെയടക്കം പുറത്താക്കാൻ കുൽദീപിന് സാധിച്ചിരുന്നു. വെസ്റ്റിൻഡീസിന്റെ മുൻനിരയിലെ മൂന്നു വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്. മാത്രമല്ല ഈ മികച്ച ബോളിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്ത്യ കേവലം 159 റൺസിന് വിൻഡീസിനെ പിടിച്ചു കെട്ടിയതും.”- സഞ്ജയ് മഞ്ജരേക്കാൾ പറയുന്നു.

മത്സരത്തിൽ വിൻഡീസിന്റെ നട്ടെല്ലായി മറേണ്ടിയിരുന്ന മൂന്നു വിക്കറ്റുകളാണ് കുൽദീപ് നേടിയത്. വെസ്റ്റിൻഡീസ് ഓപ്പണർ ബ്രാണ്ടൻ കിംഗ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ എന്നിവരായിരുന്നു മത്സരത്തിലെ കുൽദീപിന്റെ ഇരകൾ. മത്സരത്തിൽ 4 ഓവറുകൾ പന്തറിഞ്ഞ കുൽദീപ് 28 റൺസ് മാത്രം വിട്ടുകൊടുത്താണ് 3 വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇന്ത്യൻ ബോളിംഗ് നിരയിൽ ഏറ്റവും മികച്ച പ്രകടനം മത്സരത്തിൽ കാഴ്ചവച്ചതും കുൽദീപ് തന്നെയായിരുന്നു.

മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ മികവു കാട്ടിയത് സൂര്യകുമാർ യാദവും തിലക് വർമ്മയുമാണ്. മത്സരത്തിൽ 44 പന്തുകളിൽ 83 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടിരുന്നു. തിലക് വർമ മത്സരത്തിൽ 49 റൺസ് നേടി പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് 87 റൺസിന്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇതാണ് വിൻഡീസിനെ മത്സരത്തിൽ ബാധിച്ചതും. വരും മത്സരങ്ങളിലും ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ഈ ഫോം തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleഇംഗ്ലണ്ടില്‍ ഡബിള്‍ സെഞ്ചുറിയുമായി പൃഥി ഷാ. പറത്തിയത് 11 സിക്സും 28 ഫോറും.
Next articleസഞ്ജുവും ഇഷാനും കരുതിയിരുന്നോ, ഇനി ഉഴപ്പിയാൽ അവനെ ഇന്ത്യ ടീമിലെത്തിക്കും. മുൻ താരത്തിന്റെ പ്രസ്താവന.