ഇംഗ്ലണ്ടില്‍ ഡബിള്‍ സെഞ്ചുറിയുമായി പൃഥി ഷാ. പറത്തിയത് 11 സിക്സും 28 ഫോറും.

റോയല്‍ വണ്‍ഡേ കപ്പില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ യുവതാരം പൃഥി ഷാ. ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് പൃഥി ഷാ. കൂടാതെ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും പൃഥി ഷാ സ്വന്തമാക്കി.

F3F 0M WgAA4tKM

നോര്‍ത്താംപ്ടണിനു വേണ്ടി ബാറ്റ് ചെയ്ത പൃഥി ഷാ, സോമര്‍സെറ്റിനെതിരെയാണ് തന്‍റെ ഡബിള്‍ സെഞ്ചുറി നേടിയത്‌. മത്സരത്തില്‍ 153 പന്തില്‍ 28 ഫോറും 11 സിക്സും സഹിതം 244 റണ്‍സാണ് നേടിയത്.

അവസാനമായി പൃഥി ഷാ ഇന്ത്യക്കായി കളിച്ചത് 2021 ജൂലൈയിലാണ്. മോശം പ്രകടനത്തെ തുടര്‍ന്നും ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം ടീമിലെ സ്ഥാനം പൃഥി ഷാക്ക് നഷ്ടമായിരുന്നു.