സഞ്ജുവും ഇഷാനും കരുതിയിരുന്നോ, ഇനി ഉഴപ്പിയാൽ അവനെ ഇന്ത്യ ടീമിലെത്തിക്കും. മുൻ താരത്തിന്റെ പ്രസ്താവന.

sanju samson run out wi

മലയാളി താരം സഞ്ജു സാംസനും ഇഷാൻ കിഷനും നിർണായക ഉപദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ഇരുവരും വിനിയോഗിക്കണമെന്നും, അല്ലെങ്കിൽ പിന്നീട് അതോർത്ത് വിഷമിക്കേണ്ടി വരുമെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഇന്നിംഗ്സിലെ മോശം പ്രകടനം പോലും കളിക്കാരെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന് ചോപ്ര പറയുന്നു. മാത്രമല്ല ഇഷാനും സഞ്ജു സാംസനും പുറമേ ജിതേഷ് ശർമയും ടീമിലേക്ക് അവസരം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ചോപ്ര കൂട്ടിച്ചേർത്തു.

“സഞ്ജു സാംസൺ ഇനിയും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഇനിയും അവസരങ്ങൾ നശിപ്പിച്ചാൽ പിന്നീട് കുറച്ചു കാലം കഴിയുമ്പോൾ അതോർത്ത് ഒരുപാട് വിഷമിക്കേണ്ടി വരും. ഇഷാൻ കിഷൻ പോയാൽ സഞ്ജു വരുമെന്നും, സഞ്ജു സാംസൺ പോയാൽ ഇഷാൻ കിഷൻ വരുമെന്നുമുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. രണ്ടുപേരും നന്നായിത്തന്നെ കളിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അവരുടെ സ്ഥാനത്തേക്ക് ജിതേഷ് ശർമ്മ ടീമിൽ എത്തിയേക്കും”- ആകാശ് ചോപ്ര പറയുന്നു.

വെസ്റ്റിൻഡീസിനേതിരായ ഏകദിന പരമ്പരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസനും ഇഷാൻ കിഷനും സാധിച്ചിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇഷാൻ കിഷൻ അർധസെഞ്ച്വറി നേടുകയുണ്ടായി. ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതും ഇഷാൻ കിഷനായിരുന്നു. മറുവശത്ത് സഞ്ജു സാംസനെ സംബന്ധിച്ച് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഏകദിന പരമ്പരയിൽ സാധിച്ചിട്ടുണ്ട്. രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മൂന്നാം മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

Read Also -  ദുബെയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കൂ. ഇന്ത്യയ്ക്ക് നിർദ്ദേശവുമായി അമ്പാട്ടി റായുഡു.

ശേഷം ട്വന്റി20 പരമ്പരയിലേക്ക് വന്നപ്പോൾ സഞ്ജു വെറും നിഴലായി മാറുകയായിരുന്നു. ആദ്യ ട്വന്റി20യിൽ 12 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജു നേടിയത്. രണ്ടാം ട്വന്റി20യിൽ 7 റൺസിന് സഞ്ജു പുറത്താവുകയും ചെയ്തു. ഇത് സഞ്ജു ആരാധകരെയടക്കം നിരാശരാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന രണ്ട് ട്വന്റി20 മത്സരങ്ങളിലും തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിനും ഇഷാൻ കിഷനും ടീമിൽ തുടരാൻ സാധിക്കൂ.

Scroll to Top