എന്തും, എപ്പോഴും, എവിടെയും തുറന്നടിച്ച് പറയാനുള്ള സ്വഭാവമാണ് മുന്‍ ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിനുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി പരിഗണിക്കുന്നതിനെ വിമര്‍ശിക്കുകയാണ് മുന്‍ താരം.
78 ടെസ്റ്റ് കളിച്ച രവിചന്ദ്ര അശ്വിന്‍ ഇതിനോടകം തന്നെ 400ലധികം വിക്കറ്റ് വീഴ്ത്തി. 30 തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ചു. എട്ടു തവണ മാന്‍ ഓഫ് ദ സിരീസ് പ്രകടനം കാഴ്ച്ചവച്ചിട്ടുള്ള അശ്വിന്‍, ടെസ്റ്റ് ടീമിലെ ഒഴിച്ചുകൂടാനാവത്ത താരമാണ് അദ്ദേഹം.
സേന ( ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ ) രാജ്യങ്ങളില്‍ 5 വിക്കറ്റ് നേട്ടം കൈവരിക്കാനാവാത്ത അശ്വിനെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായി പരിഗണിക്കുന്നത് പ്രശ്നമാണ് എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.
” എക്കാലത്തേയും മികച്ച താരം. ഒരു ക്രിക്കറ്ററിനു നല്‍കുന്ന മികച്ച പ്രശംസയാണി ത്. ക്രിക്കറ്റ് താരങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, സോബേഴ്സ്, ഗവാസ്കര്‍, ടെന്‍ഡുല്‍ക്കര്‍, വീരാട് തുടങ്ങിയവരാണ് എക്കാലത്തേയും മികച്ച താരങ്ങളായി എന്‍റെ ബുക്കിലുള്ളത്. ബഹുമാനത്തോടെ ഞാന്‍ പറയുന്നു. എക്കാലത്തേയും മികച്ച താരമായി അശ്വിന്‍ അവിടെ ഇല്ലാ ” മഞ്ജരേക്കര്‍ പറഞ്ഞു.
വിക്കറ്റ് എടുക്കുന്നതില്‍ അശ്വിന്‍റെ ലെവലിലെത്താന്‍ രവീന്ദ്ര ജഡേജക്ക് കഴിഞ്ഞട്ടുണ്ട് എന്നും മുന്‍ താരം ഓര്‍മിപ്പിച്ചു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുള്ള 20 അംഗ സ്ക്വാഡില്‍ അശ്വിനും ഇടം നേടിയട്ടുണ്ട്. ജൂണ്‍ 18 മുല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. അതിനു ശേഷം ഇംഗ്ലണ്ട് പര്യടനവും ബിസിസിഐ ഒരുക്കിയട്ടുണ്ട്.