കോഹ്ലിയും സർഫ്രാസും ക്യാപ്റ്റൻസിയിൽ ഒരുപോലെ :ചർച്ചയായി ഡ്യൂപ്ലസിസിന്റെ വാക്കുകൾ

IMG 20210606 184828

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഒപ്പം അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ നായകനാണ് വിരാട് കോഹ്ലി.കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ നായക പദവിയിൽ മിന്നും പ്രകടനം ബാറ്റിംഗിലും കാഴ്ചവെക്കുന്ന കോഹ്ലിയെ മുൻ പാക് നായകൻ സർഫ്രാസ് ഖാനുമായി കമ്പയർ ചെയ്യുകയാണ് മുൻ സൗത്താഫ്രിക്കൻ നായകനും ഒപ്പം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായി ഡ്യൂപ്ലസിസ് ഇരുവരും ക്യാപ്റ്റൻസി ശൈലിയിൽ ഒരുപോലെ എന്നാണ് താരത്തിന്റെ അഭിപ്രായം.

തുടർച്ചയായ പരമ്പര വിജയങ്ങളും ഒപ്പം ഐസിസി ടൂർണമെന്റുകളിൽ ഗംഭീര പ്രകടനവും കാഴ്ചവെക്കുന്ന ഇന്ത്യൻ ടീമിന്റെ നായകനായ കോഹ്ലിയെ പാക് നായകനൊപ്പം താരതമ്യം ചെയ്‍തതിന്റെ കാരണവും ഡ്യൂപ്ലസിസ് വിശദമാക്കുന്നു. “എന്റെ അഭിപ്രായത്തിൽ സർഫ്രാസ് ഒരിക്കലും ധോണിയെ പോലൊരു ടീം നായകൻ അല്ല. കളിക്കളത്തിൽ ഏത് സന്ദർഭത്തിലും ആക്റ്റീവായി കാണുന്ന സർഫ്രാസ് ടീമിൽ ബൗളർമാർക്കൊപ്പം ഓടി നടന്ന് സംസാരിക്കുന്നതും ഒപ്പം ടീമിനെ എത്ര ആവേശത്തോടെ നയിക്കാം എന്നതും അവൻ കോഹ്ലിയെ പോലെ തുറന്ന് കാണിക്കും അതിൽ തെറ്റായി ഒന്നും പറയുവാൻ നമുക്ക് സാധിക്കില്ല ” മുൻ സൗത്താഫ്രിക്കൻ നായകൻ അഭിപ്രായം വ്യക്തമാക്കി.

Read Also -  "കോഹ്ലി ദേഷ്യപെട്ടതിൽ തെറ്റില്ല. അക്കാര്യത്തിൽ ഞങ്ങൾ കരുതിയ ഫലമല്ല കിട്ടിയത്"- പിന്തുണയുമായി ഡുപ്ലസിസ്.

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ചും ഡ്യൂപ്ലസ്സിസ് ഏറെ വാചാലനായി.”ഞാൻ ധോണിയുമായി സർഫ്രാസിനെ നായക ശൈലിയിൽ കമ്പയർ ചെയ്യില്ല. ധോണി ഏറെ ശാന്ത സ്വഭാവക്കാരനായ ഒരു ക്യാപ്റ്റനാണ്. മനസ്സിൽ ചിന്തിക്കുന്നത് ഒന്നും ധോണി മുഖത്ത് കാട്ടില്ല. എപ്പോഴും കൂൾ ആയി ചിന്തിക്കുന്ന ധോണി ഇതിഹാസ നായകനാണ് “ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഡ്യൂപ്ലസിസ് അഭിപ്രായം വ്യക്തമാക്കി.

ഐപിഎല്ലിൽ ഇത്തവണ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച താരം സീസണിലെ ഏഴ് മത്സരങ്ങളിൽ നിന്നായി 320 റൺസ് അടിച്ചെടുത്തു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ സർഫ്രാസ് നയിക്കുന്ന ക്വറ്റ ഗ്ലാഡിയേറ്റർസ് താരമാണ് ഡ്യൂപ്ലസ്സിസ്. ശേഷിക്കുന്ന ഐപിൽ കളിക്കാൻ താരം എത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ.

Scroll to Top