ഗിൽ ഇത് പഠിച്ചില്ലേൽ വിദേശ ടെസ്റ്റിൽ ഇനിയും പണികിട്ടും :മുന്നറിയിപ്പുമായി മുൻ താരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇന്ത്യൻ ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവിയെ ഏറെ വിശദമായി പരിശോധിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തിൽ ഇന്ത്യൻ ടീം കിവീസിന് മുൻപിൽ ദയനീയ തോൽവി വഴങ്ങിയപ്പോൾ ആരാധകരുടെ എല്ലാം വിമർശനമുന ഉയരുന്നത് ഇന്ത്യൻ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിലേക്കാണ്. പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര പ്രഥമ ഐസിസി ടെസ്റ്റ് ലോകകപ്പിൽ കിവീസ് ബൗളിംഗിന് മുൻപിൽ രണ്ട് ഇന്നിങ്സിലും തകർന്നപ്പോൾ ന്യൂസിലാലൻഡ് ടീം എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. നായകൻ കെയ്ൻ വില്യംസന്റെ ബാറ്റിങ് പ്രകടനവും ഫാസ്റ്റ് ബൗളർ ജാമിസന്റെ അത്ഭുത ബൗളിങ്ങും ന്യൂസിലാൻഡ് ടീമിന് രക്ഷയായി

എന്നാൽ ഫൈനലിൽ ഭേദപെട്ട പ്രകടനം ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മ ശുഭ്മാൻ ഗിൽ എന്നിവർ ചേർന്ന് കാഴ്ചവെച്ചപ്പോൾ പൂജാര അടക്കമുള്ള പ്രധാന താരങ്ങൾക്ക് വമ്പൻ സ്കോർ നേടുവാൻ കഴിഞ്ഞില്ല.എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപെടുന്ന ഓപ്പണർ ശുഭ്മാൻ ഗില്ലിനെ കുറിച്ച് വാചലനാവുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ കമന്റേറുമായ സഞ്ജയ്‌ മഞ്ജരേക്കർ.ഗിൽ ഒരു മികച്ച താരമാണെന്ന് പറഞ്ഞ അദ്ദേഹം ഗില്ലിന്റെ ബാറ്റിങ്ങിൽ ചില പ്രശ്നങ്ങളും കണ്ടെത്തി. കരിയറിൽ ഇനിയുള്ള വിദേശ ടെസ്റ്റുകളിൽ ഗിൽ ഈ പ്രശ്നം പരിഹരിക്കണമെന്നാണ് സഞ്ജയ്‌ അഭിപ്രായപെടുന്നത്.

“ഗിൽ വളരെയേറെ ഫ്രണ്ട് ഫുട്ടിൽ കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ് പക്ഷേ എന്റേ നിരീക്ഷണത്തിൽ അവൻ ഇനിയും ചില കാര്യങ്ങൾ പഠിക്കണം. ഇൻ സ്വിങ്ങ് പന്തുകളിൽ പുറത്താകില്ല എന്ന് അവൻ ഉറപ്പാക്കണം. കൂടാതെ ഓവർ പിച്ച് പന്തുകളിൽ അവൻ ഷോട്ടിന് ശ്രമിച്ചും ഔട്ട്‌ ആവുന്നത് സ്ഥിരം കാഴ്ച ആണ് ഇപ്പോൾ. ഇതെല്ലാം മാറണം.ഏറെ സമയം പരിശീലനത്തിലൂടെ ഗില്ലിന് ഇതെല്ലാം മാറ്റുവാൻ കഴിയും. തന്റെ ഫുട് വർക്കിലെ ചില തെറ്റുകൾ മൊത്തത്തിൽ പരിഹരിക്കണം ഗിൽ ” മഞ്ജരേക്കർ അഭിപ്രായം വിശദമാക്കി