ഇന്ത്യ തോറ്റത് ഈ മൂന്ന് കാര്യങ്ങൾ മറന്നതിനാൽ :തുറന്ന് പറഞ്ഞ് ഇതിഹാസ താരം

ക്രിക്കറ്റ്‌ ലോകമിപ്പോൾ പൂർണമായും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ ദയനീയ തോൽവിയെ വിലയിരുത്തുകയാണ്. തുല്യ ശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച ഫൈനലിൽ ഇന്ത്യൻ ടീമിനെ കെയ്ൻ വില്യംസൺ നായകനായ ന്യൂസിലാൻഡ് ടീം എട്ട് വിക്കറ്റിനാണ് തോൽപ്പിച്ചത്. പ്രഥമ ടെസ്റ്റ് കിരീടം നഷ്ടമായ ഇന്ത്യൻ ടീമിന്റെ തോൽവിയുടെ കാരണം പല മുൻ താരങ്ങളും വിശദമാക്കിയിരുന്നു. വളരെ ഏറെ ആരാധകർ ഇന്നും ക്രിക്കറ്റിലുള്ള മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ബെവൻ ഇന്ത്യയുടെ തോൽവിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ്‌ പ്രേമികൾ ചർച്ചയാക്കുന്നത്.ടീം ഇന്ത്യയുടെ തോൽവി ഞെട്ടിക്കുന്നത് എങ്കിലും മൂന്ന് കാരണങ്ങളാണ് ബെവൻ വിശദീകരിക്കുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യൻ ടീമിന് പഠിക്കുവാൻ കഴിഞ്ഞില്ലയെങ്കിൽ ഫൈനലിൽ തിരിച്ചടിയാകുമെന്ന് മുൻപ് പല ക്രിക്കറ്റ് നിരീക്ഷകരും പങ്കുവെച്ച അഭിപ്രായമാണ്. ഇതേ കുറിച്ചും ബെവൻ അഭിപ്രായം പറയുന്നുണ്ട്. “ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കുവാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല കൂടാതെ ഒരു പരിശീലന മത്സരം പോലും ഫൈനലിന് മുൻപായി ലഭിച്ചില്ല അതും തിരിച്ചടിയായി. കൂടാതെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ജയിച്ചത്‌ കിവീസ് ടീമിനൊരു അനുകൂല ഘടകമായി “ബെവൻ തന്റെ അഭിപ്രായം വിശദമാക്കി.

കൂടാതെ ഫൈനലിന്റെ ആറാം ദിനം ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ കാഴ്ചവെച്ച മോശം പ്രകടനത്തെ കുറിച്ചും ബെവൻ അഭിപ്രായം രേഖപെടുത്തി.”ആറാം ദിനം ഇന്ത്യൻ ബാറ്റിങ് നിര നിരാശപെടുത്തിയ അവസ്ഥയിൽ ഇന്ത്യൻ ബൗളർമാർക്കും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. പിച്ചിൽ ന്യൂസിലാലൻഡ് സ്വിങ്ങ് ബൗളിംഗിന് ഏറെ അനുകൂലമായ ഒരുപാട് സാഹചര്യവും ഉണ്ടായിരുന്നത് ഇന്ത്യക്ക് മറികടക്കാൻ കഴിഞ്ഞില്ല. കിവീസ് പേസ് നിരക്ക് വേഗം സതാംപ്ടണിലെ സ്വിങ്ങ് സാഹചര്യത്തിൽ താളം കണ്ടെത്തുവാൻ കഴിഞ്ഞു “മുൻ ഓസ്ട്രേലിയൻ താരം വിശദീകരിച്ചു.