ഫൈനലിൽ ജഡേജക്ക് പകരം അവൻ കളിക്കണമായിരുന്നു :വിമർശനവുമായി മുൻ സെലക്ടർ

IMG 20210625 001944

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകം ഇന്ന് പ്രധാന ചർച്ചയാക്കി മാറ്റുന്നത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോല്വിയാണ്. വളരെ ആവേശകരമായ ഫൈനലിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ടീം ഇന്ത്യയെ മറികടന്ന് പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം സ്വന്തമാക്കിയത്. ബാറ്റിഗിന് ഒപ്പം ബൗളിങ്ങിലും ഫൈനലിൽ പൂർണ്ണ പരാജയമായി മാറിയ വിരാട് കോഹ്ലിയും സംഘവും സതാംപ്ടണിൽ തോൽവി നേരിട്ടതിന് പിന്നാലെ വളരെയേറെ വിമർശനങ്ങളാണ് കേൾക്കുന്നത്.ഇന്ത്യൻ ടീമിന്റെ ഫൈനലിനുള്ള പ്ലെയിങ് ഇലവൻ സംബന്ധിച്ചാണ് പലരും ആക്ഷേപം ഉന്നയിക്കുന്നത്. ഫൈനലിൽ മൂന്ന് പേസ് ബൗളർമാർക്ക് ഒപ്പം രണ്ട് സ്പിന്നർമാരെ ഇന്ത്യൻ ടീം കളിപ്പിച്ചു

എന്നാൽ പ്ലെയിങ് ഇലവനിൽ നാലാം പേസ് ബൗളറെ ഒഴിവാക്കി സ്പിൻ ജോഡികളായ അശ്വിൻ :ജഡേജ എന്നിവരെ കളിപ്പിച്ചതിലാണ് പലരും ഇപ്പോൾ വിമർശനം ശക്തമാക്കുന്നത്. മൂടികെട്ടിയ അന്തരീക്ഷത്തിൽ എല്ലാ ടീമും ഒരു പേസ് ബൗളറെ കൂടി പ്ലെയിങ് ഇലവനിൽ ഉൾപെടുത്തുവാൻ ശ്രമം നടത്തുമ്പോൾ ഇന്ത്യൻ സ്പിന്നറെ ടീമിൽ എടുത്ത് തോൽവി സ്വീകരിച്ച് എന്ന് വിമർശനം ഉന്നയിക്കുകയാണ് മുൻ സീനിയർ ടീം സെലക്ടർ ഗഗൻ ഖോഡ. ഫൈനലിൽ ജഡേജക്ക്‌ പകരം അധിക പേസ് ബൗളറെയോ അല്ലേൽ ഒരു ഓൾ റൗണ്ടർ താരത്തെയോ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാവണമായിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

“ഫൈനലിനുള്ള പ്ലെയിങ് ഇലവനിൽ അനേകം തെറ്റുകൾ സംഭവിച്ചു. എന്റെ അഭിപ്രായം ഫൈനലിൽ ജഡേജക്ക് പകരം ഒരു ഫാസ്റ്റ് ബൗളറെ നമുക്ക് പരീക്ഷിക്കാമായിരുന്നു. അല്ലേൽ തന്നെ ബാറ്റിങ്ങിൽ തന്റെ കഴിവ് മുൻപ് പല തവണ തെളിയിച്ച ശാർദൂൽ താക്കൂറിനെ നമുക്ക് കളിപ്പിക്കാമായിരുന്നു “ഗഗൻ ഖോഡെ വാചാലനായി.നിലവിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീമിന് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വളരെ നിർണായകമാണ്.

Scroll to Top