ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ സൃഷ്ടിച്ചാണ് ഐപിൽ ക്രിക്കറ്റ് ടീമായ ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുന്ന കാര്യം വിരാട് കോഹ്ലി കഴിഞ്ഞ ദിവസം പറഞ്ഞത്. ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാൻ കഴിയാത്ത റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് അടുത്ത സീസൺ മുതൽ താൻ കാണില്ല എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ കൂടി വൈകാരികമായി പറഞ്ഞ വിരാട് കോഹ്ലി ഐപിഎല്ലിൽ കളിക്കുന്ന കാലം മുഴുവൻ താൻ ബാംഗ്ലൂർ താരമാണ് എന്നും വിശദമാക്കി. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻസി ഒഴിയാനുള്ള കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ചും എതിർത്തും ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ നിലവിൽ സജീവമാണ്
കോഹ്ലിയുടെ തീരുമാനത്തെ എതിർത്ത് പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പലരും രംഗത്ത് എത്തിയെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റം ഇല്ലെന്നാണ് വിരാട് കോഹ്ലിയുടെ അഭിപ്രായം. താരത്തെ പിന്തുണച്ച് മുൻ വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയും രംഗത്ത് എത്തി. എന്നാൽ കോഹ്ലിയുടെ ഈ തീരുമാനം തെറ്റാണെന്നുള്ള ഉറച്ച നിലപാടുമായി എത്തുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.”ജയത്തിനായി ഏത് വഴികളും പരീക്ഷിക്കുന്ന ഒരു നായകനാണ് കോഹ്ലി. കഴിഞ്ഞ 9 വർഷമായി വിരാട് കോഹ്ലിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ എങ്കിലും ഒരു കിരീടം നേടിയ ശേഷമാണ് വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനവും ഒഴിയേണ്ടിയിരുന്നത്. ഇത് ഒരു തെറ്റായ തീരുമാനമാണ് “മഞ്ജരേക്കർ അഭിപ്രായം വിശദമാക്കി
“നേരത്തെ മഹേന്ദ്ര സിംഗ് ധോണിയാണ് ഓസ്ട്രേലിയക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരക്കിടയിൽ നായകന്റെ കുപ്പായം അണിഞ്ഞത്. എന്നാൽ ആ ഒരു തീരുമാനവും തെറ്റാണ് എന്നും ഞാൻ വിശ്വസിക്കുന്നു. പരമ്പരയിൽ ജയമോ അതോ തോൽവിയോ എന്തും ആയാൽ പോലും അത് ആ ടീമിന്റെ നായകനായി പൂർത്തിയാക്കുവാൻ തയ്യാറാവണം.ഒരു തെറ്റായ സമയത്താണ് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ നിന്നുള്ള പിന്മാറ്റം “മുൻ താരം നിലപാട് വ്യക്തമാക്കി