നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ് :സൂചന നൽകി സഞ്ജു

ക്രിക്കറ്റ് പ്രേമികളിൽ പലരും വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പഞ്ചാബ് കിങ്‌സ് :രാജസ്ഥാൻ റോയൽസ് മത്സരം ഇന്നാണ്.നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ താഴെയുള്ള ഇരു ടീമുകൾക്കും നിർണായകമാണ് ഇനി സീസണിൽ ശേഷിക്കുന്ന എല്ലാ കളികളും. സീസണിൽ തുടർ തോൽവികളും ഒപ്പം പ്രമുഖ വിദേശ താരങ്ങളുടെ അടക്കം അഭാവവും നേരിടുന്ന രാജസ്ഥാൻ ടീമിന് പഞ്ചാബ് കിങ്‌സ് ടീമിനെതിരായ ആദ്യ മത്സരവും പ്രധാനമാണ്.കൂടാതെ എല്ലാം മലയാളികളുടെയും പ്രതീക്ഷയായ സഞ്ജു സാംസണ് നായകനെന്ന നിലയിലും ഒരു താരമെന്ന റോളിലും മികച്ച തുടക്കമാണ് പഞ്ചാബ് കിങ്സിനെതിരെ നേടേണ്ടത്

അതേസമയം പഞ്ചാബ് കിങ്‌സ് ടീമിന് എതിരായ മത്സരത്തിൽ ഒരു സർപ്രൈസ് കൂടി കാണുവാൻ സാധിക്കുമെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ നായകൻ സഞ്ജു. “പഞ്ചാബ് കിങ്സിനെതിരെ മത്സരത്തിൽ നിങ്ങൾക്ക് എല്ലാം വമ്പൻ സർപ്രൈസ് നൽകുവാനാണ് ഞങ്ങൾ എല്ലാം പ്ലാൻ ചെയ്യുന്നത്. മത്സരത്തിൽ ഞെട്ടിക്കുന്ന ഒരു സർപ്രൈസുമായി കളിക്കാനാണ് രാജസ്ഥാൻ ഉദ്ദേശിക്കുന്നത്. പ്രിയപെട്ട ആരാധകർക്കായി ഞങ്ങൾ അത് കൂടി ഒളിപ്പിച്ചിരിക്കുകയാണ്. പഞ്ചാബിന് എതിരായ മത്സരത്തിൽ എല്ലാവർക്കും കാണുവാൻ കഴിയും അത് “സഞ്ജു ഏറെ വാചാലനായി

ഇത്തവണ സീസണിൽ ഞങ്ങൾ രണ്ടും കല്പിച്ചാണ് കളിക്കാൻ എത്തുകയെന്നും തുറന്ന് പറഞ്ഞ സഞ്ജു ഒരിക്കൽ പോലും മുൻപ് ഐപിഎല്ലിൽ ഇങ്ങനെയൊരു സർപ്രൈസ് പിറന്നിട്ടില്ലയെന്നും കൂടി വിശദമാക്കി. അതേസമയം ടി :20 ക്രിക്കറ്റ് ലോകകപ്പിൽ ഇടം ലഭിക്കാതെ പോയ സാഹചര്യത്തെ കുറിച്ചും സഞ്ജു തന്റെ നിലപാട് വ്യക്തമാക്കി

” ഇന്ത്യൻ ടി :20 ലോകകപ്പ് സ്‌ക്വാഡിലേക്ക് എനിക്ക് അവസരം ലഭിക്കാതെ പോയത് വിഷമം തന്നെയാണ്.”ഇന്ത്യക്ക് വേണ്ടി കളിക്കുന്നതും ഐസിസി ലോകകപ്പിൽ കളിക്കുന്നതും എല്ലാ കളിക്കാർക്കും ഒരു വലിയ സ്വപ്നമാണ്, ഞാൻ അത് വളരെ ആകാംക്ഷയോടെ കാത്തിരുന്നു.എന്നാൽ എപ്പോഴും നിങ്ങൾക്ക് എല്ലാം തന്നെ നിയന്ത്രിക്കാനാകുന്നതും ഒരു പ്രധാന കളിക്കാരനെന്ന നിലയിൽ നിങ്ങൾ ഇപ്പോൾ എവിടെയാണെന്നതും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചിന്തയിൽ ആ പക്വത എല്ലാ കാലത്തും ഉണ്ടായിരിക്കണം”സഞ്ജു അഭിപ്രായം തുറന്നുപറഞ്ഞു