ക്യാപ്റ്റൻസിയിൽ ധോണി പുലി പക്ഷേ പ്ലാൻ ചെയ്യില്ല :പുകഴ്ത്തി സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ക്രിക്കറ്റ് ലോകത്ത് ഇന്നും വളരെ അധികം പ്രിയ ആരാധകരെ സ്വന്തമാക്കുവാൻ മുൻ ഇന്ത്യൻ നായകൻ ധോണിക്ക് കഴിഞ്ഞു. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ ധോണിയുടെ ബാറ്റിങ് ഫോമിനെ കുറിച്ചുള്ള എല്ലാ വിമർശനങ്ങളും സജീവമാണെങ്കിലും താരത്തിന്റെ ക്യാപ്റ്റൻസി മികവിനെ ഇന്നും ചോദ്യം ചെയ്യുവാൻ ക്രിക്കറ്റിൽ ആർക്കും കഴിയില്ല. കഴിഞ്ഞ ദിവസം മുബൈക്ക്‌ എതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ജയത്തിന് പിന്നിലുള്ള കാരണമായി പല ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും അടക്കം അഭിപ്രായപെടുന്നത് ധോണിയുടെ ഈ ഒരു നായക മികവിനെ തന്നെയാണ്.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്. ഇന്നും ധോണി എന്ന നായകൻ മികച്ചതാണ് എന്നഭിപ്രായപ്പെട്ട സെവാഗ് ഒരിക്കൽ പോലും ക്യാപ്റ്റൻസിയിൽ ധോണിക്ക് പിഴക്കാറില്ല എന്നും വിശദമാക്കി. ഒപ്പം ധോണിയെ പോലെ തലച്ചോറുള്ള ഒരു ക്യാപ്റ്റനെ ഐപിഎല്ലിൽ കാണാനാവില്ല എന്നും സെവാഗ് പുകഴ്ത്തി. എല്ലാ ഐപിൽ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനാണ് ധോണി. ഐപിൽ ക്രിക്കറ്റിൽ ചെന്നൈ ടീമിനെ നയിച്ച ഒരേ ഒരു ക്യാപ്റ്റനും ധോണിയാണ്

“എന്താണ് ധോണിയുടെ ക്യാപ്റ്റൻസി മികവ് എന്നത് നമ്മുക്ക് ഒരിക്കൽ കൂടി മനസ്സിലായി. മുംബൈക്ക് എതിരെ എന്ത് മനോഹരമായിട്ടാണ് ചെന്നൈ ടീമിനെ ജയത്തിലേക്ക് നയിച്ചത്.മത്സരത്തിന് മുൻപായി ധോണി ഒന്നും പ്ലാൻ ചെയ്യില്ല അതാണ്‌ ധോണിയുടെ സവിശേഷത. ഫീൽഡിങ് എത്തുന്ന സമയം എന്താണോ സാഹചര്യം അത് അനുസരിച്ചാണ് എല്ലാ മത്സരത്തിലും ധോണി പദ്ധതികൾ കൂടി തയ്യാറാക്കുന്നത്. ഒരേതരം ബൗളർമാരെ ഉപയോഗിക്കുന്ന പതിവും ധോണിക്ക് ഇല്ല. പേസർമാരെ എതിർ ടീം ബാറ്റ്‌സ്മാൻ അനായാസം നേരിട്ടാൽ സ്പിന്നർമാരെ ധോണി കൊണ്ടുവരും. ചിന്തിക്കുന്ന ക്യാപ്റ്റനാണ് ധോണി എക്കാലവും “വീരു അഭിപ്രായം വിശദമാക്കി