ഇത് നിരാശാജനകം! അവൻ കൈയ്യടികൾ അർഹിക്കുന്നു, പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം.

0
2

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്ത് വാരിയിരുന്നു. ഇപ്പോഴിതാ പരമ്പരക്ക് ശേഷം ഒരു ഇന്ത്യൻ താരത്തെ ആരും പരാമർശിക്കാത്തതിനെ കുറിച്ച് നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്ലേയർ ഓഫ് ദി സീരീസ് അവാർഡ് കരസ്ഥമാക്കിയ ശുബ്മാൻ ഗില്ലിനെ എല്ലാവരും വളർത്തിയിരുന്നു. അതേ രീതിയിൽ ക്രെഡിറ്റ് മറ്റൊരു ഹീറോയും കൂടെ അർഹിക്കുന്നുണ്ട് എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.

ഇന്നലെ നടന്ന അവസാന ഏകദിനത്തിൽ 90 റൺസിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ പേസ് നിരയിലെ മുഖ്യതാരങ്ങളായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർ കളിക്കാതിരുന്നിട്ടും കിവീസിനെ ഇന്ത്യ 42 ഓവറിനുള്ളിൽ എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ കുൽദീപ് യാദവും ശർദുൽ താക്കൂറുമാണ് ന്യൂസിലാൻഡിനെ എറിഞ്ഞിട്ടത്. ചഹൽ രണ്ട് വിക്കറ്റും നേടി. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുവാൻ നിർണായ പങ്കു വഹിച്ച ബൗളറാണ് മുഹമ്മദ് സിറാജ് എന്നും അദ്ദേഹത്തെ കുറിച്ച് ആരും പരാമർശം നടത്തിയില്ല എന്നുമാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്.

collage maker 23 jul 2022 10.46 pm

സിറാജിനെ കുറിച്ച് മത്സരശേഷം ആരും ഒന്നും പറയാത്തത് അത്ഭുതപ്പെടുത്തി എന്നും വളരെയേറെ പ്രതീക്ഷ നൽകുന്നതും അതിശയിപ്പിക്കുന്ന തരത്തിലുള്ള വളരുന്ന താരമാണ് സിറാജ് എന്നും അദ്ദേഹം പറഞ്ഞു.

“പലതവണ ഇക്കാര്യം ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഈ ഒരു സാഹചര്യത്തിൽ സിറാജ് കാണുന്നത് ഒരു കമ്പ്ലീറ്റ് ബൗളർ ആയിട്ടാണ്. ഏകദിനത്തിൽ മാത്രമല്ല ടെസ്റ്റിലും 20-20യിലും അവൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഗില്‍ പരമ്പരയിൽ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും ലോകത്തിലെ ഏറ്റവും കടുപ്പമേറിയ എതിരാളികൾക്കെതിരെ സമ്മർദ്ദം നിറഞ്ഞ ഘട്ടത്തിൽ ഇന്ത്യയുടെ കണ്ടെത്തൽ എന്ന് പറയുന്നത് മുഹമ്മദ് സിറാജിനെയാണ്.

Copy of Untitled Design 20

ഏറ്റവും കൂടുതൽ ആവശ്യം ഇന്ത്യയ്ക്ക് ഉള്ളപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു.”-മുൻ ഇന്ത്യൻ താരം പറഞ്ഞു.

ന്യൂസിലാൻഡിനെതിരെ ആദ്യ രണ്ടു മത്സരങ്ങളും കളിച്ച താരത്തിന് മൂന്നാമത്തെ മത്സരം വിശ്രമം അനുവദിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്നും 5 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ബൗളറാണ് ഈ പരമ്പരയിൽ സിറാജ്. 16 ഓവറുകൾ എറിഞ്ഞ സിറാജ് 3 ഓവറുകൾ മെയ്ഡന്കളാക്കി.3.50 ആണ് താരത്തിന്റെ ഇകോണമി. ആദ്യ മത്സരത്തിൽ 46 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ എടുത്തതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here