ഇന്നാണ് ഡൽഹിയിൽ വച്ച് അഞ്ചു മത്സരങ്ങളുടെ ട്വൻ്റി-20 പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാനിറങ്ങുന്നത്. വൈകിട്ട് ഏഴുമണിക്ക് ഡൽഹിയിൽ വച്ചാണ് ആദ്യ മത്സരത്തിന് തുടക്കമാവുക. ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ നിയമിച്ചിരുന്നത് കെ എൽ രാഹുലിനെ ആയിരുന്നു. എന്നാൽ ഇന്നലെ പരിക്കേറ്റ് താരം പരമ്പരയിൽ നിന്നും പുറത്തായതോടെ ഇന്ത്യൻ ടീമിനെ റിഷഭ് പന്ത് ആയിരിക്കും നയിക്കുക. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് ഭുവനേശ്വർ കുമാറിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.
“ധാരാളം താരങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ട്. ഭുവനേശ്വർ കുമാർ മികച്ച താരമായിരുന്നു. പലപ്പോഴും അവൻ വിശ്വസ്തനായ ഒരു ഡെത്ത് ബൗളർ ആണെന്ന് കാണിച്ചു തന്നിട്ടുണ്ട്. അവനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ എന്തുതന്നെയായാലും കളിപ്പിക്കണം. ഇന്ത്യക്ക് ഒരു ഡെത്ത് ബൗളറെ ആവശ്യമാണ്.
ആവേശ് ഖാൻ മികച്ച ഒരു ഓപ്ഷൻ ആണ്. അവരുടെ കൂടെ ഹർഷൽ പട്ടേലും അർഷദീപ് സിംഗും ഉണ്ട്. അതുകൊണ്ടുതന്നെ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുവാൻ കനത്ത മത്സരം ഉണ്ടാകും. നാലാമത്തെ ബൗളിംഗ് ഓപ്ഷനായി ഇന്ത്യ ഹർദിക് പാണ്ഡ്യ ഉപയോഗിക്കും.”-സഞ്ജയ് മഞ്ജരേക്കർ.