അവൻ ഇന്ത്യയെ തകർക്കും; പ്രവചനവുമായി സഹീർഖാൻ.

ഇന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇന്ന് രാത്രി ഏഴുമണിക്ക് ഡൽഹിയിൽ വച്ചാണ് മത്സരം. ഒക്ടോബറില്‍ തുടങ്ങുന്ന ലോകകപ്പിന് മുന്നൊരുക്കം ആയിട്ടായിരിക്കും ഇന്ത്യ ഈ പരമ്പര കാണുന്നത്.


ഇപ്പോഴിതാ ഈ പരമ്പരയിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട ദക്ഷിണാഫ്രിക്കൻ കളിക്കാരൻ ആരാണ് എന്ന് പറഞ്ഞിരിക്കുകയാണ് സഹീർ ഖാൻ. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമായിരുന്ന കാഗിസോ റബാഡയെ ശ്രദ്ധിക്കണമെന്നാണ് സഹീർ ഖാൻ മുന്നറിയിപ്പു നൽകുന്നത്. ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർക്കാനുള്ള ശേഷി താരത്തിന് ഉണ്ടെന്നും സഹീർഖാൻ പറയുന്നു.

images 7 1കഴിഞ്ഞ മാസം അവസാനിച്ച ഐപിഎൽ പതിനഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ പേസർമാരിൽ ഒന്നാം സ്ഥാനത്തായിരുന്നു റബാഡയുടെ സ്ഥാനം. ഇത്തവണ 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഈ പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യക്ക് വലിയൊരു ഭീഷണിയാകുമെന്ന് നിസ്സംശയം പറയാം.”ക്വീൻ്റൻ ഡീ കോക്കിനൊപ്പം റബാഡ ദക്ഷിണാഫ്രിക്കൻ ടീമിനെ എങ്ങനെയാണ് നയിക്കുന്നതെന്ന് നമ്മൾ കണ്ടിട്ടുണ്ട്. പേസ് ബൗളർമാർ തിളങ്ങിയാൽ ഇന്ത്യൻ പിച്ചിൽ വിജയ സാധ്യത കൂടുതലാണ്.”-ഇതായിരുന്നു സഹീർഖാൻ പറഞ്ഞ വാക്കുകൾ.

images 8 1


പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ രാഹുലിൻ്റെ അഭാവത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം ബാറ്റിംഗ് നിര ശക്തമാക്കുമെന്ന് ദക്ഷിണാഫ്രിക്കക്ക് അറിയാം. അതുകൊണ്ടുതന്നെ റബാഡയിൽ അവർക്ക് പ്രതീക്ഷ ഉണ്ടാകും. ഇന്ത്യൻ ബാറ്റുകൊണ്ട് വെല്ലുവിളി ഉയർത്തുമ്പോൾ അവരുടെ ബൗളിങ് നിര മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ദക്ഷിണാഫ്രിക്ക വിശ്വസിക്കുന്നത്.