ലീയുടെ സ്പീഡ് എത്ര :നിന്റെ അച്ഛന്റെ കാറിനേക്കാൾ വേഗത!! സ്റ്റാർ താരത്തിന്‍റെ മാസ്സ് മറുപടി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് സാധിച്ചില്ല. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ചെന്നൈക്ക് പക്ഷേ ഈ സീസൺ ഐപിഎല്ലിൽ പ്ലേഓഫിലേക്ക് പോലും എത്താനായി കഴിഞ്ഞില്ല. അതേസമയം ഈ സീസൺ ഐപിഎല്ലിലും സന്തോഷകരമായ അനേകം താരങ്ങൾ ചെന്നൈ ടീമിലുണ്ട് എന്നതാണ് സത്യം.

കന്നി ഐപിൽ കളിച്ച ന്യൂസിലാൻഡ് ഓപ്പണർ കോൻവെയാണ് ഇതിൽ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. സീസണിൽ ഏഴ് കളികളിൽ നിന്നായി 145 പ്ലസ് സ്ട്രൈക്ക് റേറ്റിൽ 252 റൺസ്‌ അടിച്ച താരം വരുന്ന സീസണിൽ താൻ ചെന്നൈയുടെ സ്റ്റാർ ബാറ്റ്‌സ്മാനായിരിക്കും എന്ന് തെളിയിച്ചു.

അതേസമയം ഇപ്പോൾ രസകരമായ ഒരു കാര്യം ചർച്ചയാക്കി മാറ്റുകയാണ് ക്രിക്കറ്റ്‌ ലോകം. സൗത്താഫ്രിക്കയിൽ ജനിച്ച ശേഷം പിന്നീട് കിവീസ് നാട്ടിലേക്കാണ് എത്തിയത്. മുൻ സൗത്താഫ്രിക്കൻ താരം നീൻ മക്കൻസിയുമായി സംസാരിക്കാൻ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ച് കോണ്‍വെ പറഞ്ഞ വാക്കുകൾ പകർത്തിയ രസകരമായ വീഡിയോയാണ് വൈറലായി മാറുന്നത്.

“അന്ന് മക്കെൻസിയുമായി സംസാരിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു 10 വയസ്സുള്ള ഞാൻ.തന്റെ കയ്യിൽ മക്കെൻസിയുടെ നമ്പർ കയ്യിലുണ്ടെന്നും താൻ വേണമെങ്കിൽ വിളിച്ചു തരാമെന്നുമുള്ള അച്ഛൻ വാക്കുകള്‍ എന്നെ ഞെട്ടിച്ചു ” കോൺവേ പറഞ്ഞു.

” സാർ ഞാൻ ഡിവോൺ കോൺവേ ആണ്. സാർ എനിക്ക് ഒരൊറ്റ കാര്യമാണ് ചോദിക്കാൻ ഉള്ളത്. എന്താണ് ബ്രറ്റ് ലീയുടെ ബോൾ സ്പീഡ്. അദ്ദേഹം എനിക്ക് മറുപടി നൽകി. നിന്റെ പിതാവിന്റെ കാറിനേക്കാൾ സ്പീഡ് ഉണ്ട് ” കോൺവേ രസകരമായ ആ സംഭാഷണം ഓർത്തെടുത്തു.