ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചപ്പോള്‍ ഹീറോയായത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. 31 ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 53 പന്തില്‍ 82 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് രക്ഷിച്ചത്.
ടി20 ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സ് എന്ന് പലരും വിശേഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ ശക്തമായ വിയോജിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍
2007 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ യുവരാജ് സിങ്ങിന്‍റെ 30 പന്തില്‍ 70 റണ്‍സ് നേടിയ പ്രകടനമാണ് സഞ്ജയ് ബാംഗര്‍ ഏറ്റവും മികച്ചത് എന്ന് തിരഞ്ഞെടുത്തത്.
”എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നിയത് യുവരാജിന്‍റേതാണ്. കാരണം അതൊരു സെമിഫൈനലായിരുന്നു. അതിനാല്‍ അതൊരു വേറൊരു ലെവലായിരുന്നു. വിരാട് കോഹ്ലി ഇന്‍റര്‍വ്യൂവില്‍ പറഞ്ഞതുപോലെ മെല്‍ബണിലെ ഈ ഇന്നിംഗ്സാണ് രണ്ടാമതായി വരുക.
2007 ലെ ലോകകപ്പ് സെമിഫൈനലില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ എട്ടോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമാണ് നേടിയത്. പിന്നീടാണ് യുവരാജിന്‍റെ ഇന്നിംഗ്സ് എത്തിയത്. 30 പന്തില്‍ 5 വീതം ഫോറും സിക്സുമായി 70 റണ്‍സ് നേടിയ യുവിയുടെ പിന്‍ബലത്തില്‍ 188 റണ്‍സില്‍ എത്തുകയും, 15 റണ്‍സിന്‍റെ വിജയത്തോടെ ഫൈനലില്‍ കടന്നു.