എന്നെ രക്ഷിച്ചതിനു നന്ദി. അശ്വിനോട് നന്ദി പറച്ചിലുമായി കാര്‍ത്തിക്

ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ഫിനഷറുമായ ദിനേശ് കാര്‍ത്തിക് അശ്വിനോട് രസകരമായി നന്ദി പറയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. നെതര്‍ലണ്ടിനെതിരെയുള്ള മത്സരത്തിനായി സിഡ്നിയിലേക്കുള്ള യാത്രയുടെ വീഡിയോയിലാണ് കാര്‍ത്തികിന്‍റെ നന്ദി പറച്ചില്‍.

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 2 പന്തില്‍ 2 റണ്‍ വേണം എന്ന സാഹചര്യത്തില്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപിങ്ങ് ചെയ്യപ്പെട്ടിരുന്നു. പിന്നീടെത്തിയ അശ്വിനാണ് ടീം ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.

ഒരു ഘട്ടത്തില്‍ താന്‍ കാരണം പരാജയപ്പെട്ടേക്കാവുന്ന മത്സരം വിജയിപ്പിച്ചതിനു കടപ്പാടായാണ് കാര്‍ത്തിക് നന്ദി പറഞ്ഞത്.