ദീപാവലി ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യന്‍ താരങ്ങൾ, പറ്റില്ലെന്ന് പറഞ്ഞ് ആ 3 പേര്‍

ദീപാവലിയുടെ തലേന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യൻ ആരാധകർക്ക് ദീപാവലി സമ്മാനമായിരുന്നു വിരാട് കോഹ്ലിയും ഹർദിക് പാണ്ഡ്യയും ഇന്ത്യയും ചേർന്ന് പാകിസ്താനെ പരാജയപ്പെടുത്തി കൊണ്ട് നൽകിയത്. ഒരു കാലത്തും ഇന്ത്യൻ ആരാധകർ ആ വിജയം മറക്കില്ല. മത്സര ശേഷം താമസിക്കുന്ന ഹോട്ടലിൽ ദീപാവലി ആഘോഷം നടത്തുവാൻ വേണ്ടി ടീം മാനേജ്മെൻ്റ് ടീമംഗങ്ങളും പദ്ധതി ഇട്ടു. എന്നാൽ ആ ആഘോഷങ്ങൾ മൂന്ന് പേർ തടഞ്ഞു.


ആ മൂന്ന് പേർ മറ്റാരുമല്ല, ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും, നായകൻ രോഹിത് ശർമയും, മുൻ നായകൻ വിരാട് കോഹ്ലിയുമാണ്. ടീമിലെ വലിയ അംഗങ്ങൾ എല്ലാവരും എതിർത്തതോടെ പാക്കിസ്ഥാൻ എതിരായ വിജയം ആഘോഷിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ലോകകപ്പ് തുടങ്ങിയിട്ടുള്ളൂ എന്നും,ഇപ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്ത് ശ്രദ്ധ കളയരുത് എന്നുമാണ് രാഹുൽ ദ്രാവിഡും രോഹിത് ശർമയും വിരാട് കോഹ്ലിയും എടുത്ത തീരുമാനം.


ഇന്ത്യൻ ടീമിലെ കളിക്കാർ മാത്രമായിരുന്നില്ല പരിപാടിയിൽ പങ്കെടുക്കാൻ ഒരുങ്ങിയിരുന്നത്. കളിക്കാരുടെ ഭാര്യമാരും കുട്ടികളും അടക്കമാണ് ദീപാവലി ആഘോഷ പരിപാടികൾക്ക് പദ്ധതി ഇട്ടിരുന്നത്. നെതർലാൻസിനെതിരെ 27നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്ന് പരിശീലനം നിർബന്ധമല്ലാത്തതിനാൽ കുട്ടികളുമൊത്ത് കളിക്കാർ പുറത്തിറങ്ങി. പാക്കിസ്ഥാനെതിരായ വിജയം ഒരിടത്ത് വച്ചും ഇന്ത്യ ആഘോഷിച്ചിട്ടില്ല.

IndiaTeam


മത്സര ശേഷം റൂമുകളിലേക്ക് മടങ്ങിയ ടീം പിറ്റേ ദിവസം രാവിലെ സിഡ്നിയിലേക്ക് വിമാനം കയറി. കോഹ്ലിയുടെയും ഹർദിക് പാണ്ഡ്യയുടെയും പോരാട്ടവീര്യത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. കോഹ്ലി 82 റൺസും, ഹർദിക് 40 റൺസും എടുത്തു.