ഐപിഎൽ പതിനഞ്ചാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇപ്പോഴിതാ സീസണിലെ തങ്ങളുടെ ഏഴാം വിജയം കരസ്ഥമാക്കിയതിന് പിന്നാലെ ടീമിൻ്റെ മുഖ്യ പരിശീലകനും ശ്രീലങ്കൻ ഇതിഹാസ താരവുമായ കുമാർ സംഗകാരയുടെ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
രണ്ടു വീഡിയോകളാണ് ക്ലബ്ബ് അധികൃതർ പുറത്തു വിട്ടത്. അത് ആദ്യത്തെ വീഡിയോയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എതിരായ തോൽവിക്കുശേഷം ടീം അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോ ആണ്. ആദ്യ വീഡിയോയിലെ വാക്കുകൾ ഇങ്ങനെ..
“നമുക്ക് ഏറ്റവും നന്നായി കളിക്കാൻ അറിയാവുന്നമികവിന്റെ പരമാവധി തന്നെ പുറത്തെടുക്കണം. എന്ത്
ചെയ്യാൻ സാധിക്കുമെന്നാണോ നമുക്ക് ഉത്തമ ബോധ്യമുള്ളത്,
അതുതന്നെയാണു ഗ്രൗണ്ടിൽ ചെയ്യേണ്ടത്. അഭിനിവേശം, സ്വഭാവം, പെരുമാറ്റം എന്നിവയിലും ഇതു പ്രതിഫലിക്കണം. നമ്മൾ ഇതെല്ലാം ചെയ്യുമ്പോഴും ട്വന്റി 20 ക്രിക്കറ്റിൽ സംഭവിക്കുന്നത്. ഇതൊക്കെയാണ്.”
പഞ്ചാബിന് എതിരായ വിജയത്തിനുശേഷം ടീം അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന സംഗക്കാരയുടെ മറ്റൊരു വീഡിയോ ആണ് രണ്ടാമത്തേത്. അതിൽ സംഗക്കാരയുടെ വാക്കുകൾ ഇങ്ങനെയാണ്..
“മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 7 പന്തിൽ 20 റൺസ് എന്ന നിലയിലാണു സഞ്ജു സാംസൺ ബാറ്റു ചെയ്തിരുന്നത്. റൺസിനുള്ള കളമൊരുക്കിയത് സഞ്ജു തന്നെയാണ്. സഞ്ജുവിന്റെ ഇന്നിങ്സോടെയാണു ടീമിനു താളം കൈവന്നത്.അവിശ്വസനീയമായ രീതിയിലായിരുന്നു ദേവദത്ത് പടിക്കലിന്റെ ആങ്കറിങ്.
തികഞ്ഞ പക്വതയോടെ, ടീമിന് ഏറ്റവും അനുയോജ്യമായ രീതിയിലായിരുന്നു പടിക്കലിന്റെ ബാറ്റിങ്. നന്നായി കളിച്ചു.”-സംഗക്കാര പറഞ്ഞു.
പഞ്ചാബിനെതിരെ 6 വിക്കറ്റിനായിരുന്നു രാജസ്ഥാൻ റോയൽസിൻ്റെ വിജയം. അടുത്ത മത്സരം ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.