എല്ലാ ക്രെഡിറ്റും ധോണിക്ക് : സഹായമായത് ക്യാപ്റ്റന്‍റെ ഉപദേശം ; കോണ്‍വേ

ഐപിൽ പതിനഞ്ചാം സീസണിലേ പ്ലേഓഫ് പ്രതീക്ഷകൾ ഒരിക്കൽ കൂടി സജീവമാക്കി മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ടീം. ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് എതിരായ വമ്പൻ ജയം ഒരിക്കൽ കൂടി ചെന്നൈയുടെ പ്ലേഓഫ്‌ പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. ഇന്നലെ നടന്ന കളിയിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ചെന്നൈ സൂപ്പർ കിങ്‌സ് ടീം തിളങ്ങിയപ്പോൾ വമ്പൻ ജയത്തിനൊപ്പം നെറ്റ് റൺ റേറ്റിൽ വലിയ കുതിപ്പ് നടത്താനും നിലവിലെ ചാമ്പ്യൻമാർക്ക് കഴിഞ്ഞു.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീമിനായി ഒരിക്കൽ കൂടി മികച്ച തുടക്കം സമ്മാനിച്ചത് കിവീസ് താരമായ ഡെവിൻ കോൺവേയുടെ ഫിഫ്റ്റിയാണ്. തുടർച്ചയായ മൂന്നാമത്തെ ഫിഫ്റ്റിയിലേക്ക് എത്തിയ ഡെവൺ കോൺവേ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി

0143fbff d738 498e b008 3f3512ff1ed5

അതേസമയം ഇന്നലത്തെ കളിക്ക് ശേഷം തന്റെ ബാറ്റിങ് പ്ലാനുകളെ കുറിച്ച് മനസ്സ് തുറന്ന താരം ഈ ഇന്നിങ്സ് വളരെ സ്പെഷ്യലാണെന്ന് കൂടി വിശദമാക്കി. അവസാന മൂന്ന് കളികളിൽ 85,56,87 എന്നിങ്ങനെയാണ് കോൺവേയുടെ സ്കോറുകൾ.ഓപ്പണിങ്ങിൽ ഗെയ്ക്ഗ്വാദിനൊപ്പം വളരെ അധികം ആസ്വദിച്ചാണ് താൻ ഇപ്പോൾ കളിക്കുന്നത് എന്ന് പറഞ്ഞ താരം ക്യാപ്റ്റൻ ധോണിയുടെ ചില ഉപദേശങ്ങൾ ഇന്നലെ കളിയിൽ സഹായകമായിയെന്നും തുറന്ന് പറഞ്ഞു.

888620c8 e552 458d b784 63144482ec31

“ഞാൻ ഗെയ്ക്ഗ്വാദിനൊപ്പം മാക്സിമം എൻജോയ് ചെയ്ത് കളിക്കാനാണ് നോക്കുന്നത്. ഒന്നാം വിക്കറ്റിൽ ഒരു പാർട്ണർഷിപ്പ് ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷം. ഋതുരാജ് അദേഹത്തിന്റെ ബാറ്റിങ് പുറത്തെടുത്ത രീതി എന്റെ ജോലി അൽപ്പം കൂടി എളുപ്പമാക്കി.എനിക്ക് എന്റെ ശൈലിയെ മികച്ചതായി കൊണ്ടുപോകേണ്ടതായിരുന്നു. എങ്കിലും ഇന്നലെ കളിക്ക് മുൻപായി മഹേന്ദ്ര സിംഗ് ധോണി നൽകിയ ഉപദേശം വളരെ ഏറെ അനുഗ്രഹ്മായി. ഞാൻ പലപ്പോഴും സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം എന്നോട് സ്ട്രൈറ്റ് ആയി കളിക്കാൻ പറഞ്ഞു ” കോൺവേ വാചാലനായി.