ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20യിൽ ഇന്ത്യക്ക് ആദ്യ നേട്ടം ടോസിന്റെ കൂടി രൂപത്തിൽ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ടീം നായകൻ ശിഖർ ധവാൻ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ വീണ്ടും ചർച്ചാവിഷയമായി മാറുന്നത് ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനാണ്. പരിക്ക് കാരണം രണ്ടാം ടി :20യിൽ ഒരു ഓവർ പോലും എറിയാതിരുന്ന പേസ് ബൗളർ നവദീപ് സെയ്‌നിക്ക് പകരം മലയാളി പേസർ സന്ദീപ് വാരിയർ ഇന്ത്യൻ ടീം പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയത് ആരാധകർക്കും ഒപ്പം മലയാളി ക്രിക്കറ്റ് പ്രേമികൾക്കും സന്തോഷവാർത്തയായി മാറി. മറ്റൊരു അപൂർവ്വ നേട്ടമാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.
മൂന്നാം ഏകദിനത്തിൽ ഇതോടെ മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഒപ്പം ഇടങ്കയ്യൻ ബാറ്റ്‌സ്മാനും ദേവദത്ത് പടിക്കലും കഴിഞ്ഞ ടി :20യിലും കളിച്ച മലയാളികളാണ്. സന്ദീപ് വാരിയർ കൂടി പ്ലെയിങ് ഇലവനിൽ വന്നതോടെ ഒരേ മത്സരത്തിൽ മൂന്ന് മലയാളികൾ ടീം ഇന്ത്യക്കായി കളിക്കുന്നുണ്ടെന്നതാണ് ഈ മത്സരത്തിന്റെ സവിശേഷത. ഇരു ടീമിനും ടി :20 പരമ്പര സ്വന്തമാക്കുവാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ടിനു യോഹന്നാൻ മുതൽ ഇങ്ങോട്ടുള്ള മലയാളി താരങ്ങളുടെ ഇന്ത്യൻ ക്രിക്കറ്റ് ടീകിലേക്കുള്ള വരവിൽ മറ്റൊരു മിന്നും അധ്യായമായി സന്ദീപ് വാരിയർ മാറി
ഇന്ത്യൻ പ്ലെയിങ് ഇലവൻ :ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ഗ്വാദ്, സഞ്ജു സാംസൺ, പടിക്കൽ,നിതീഷ്റാണ,രാഹുൽ ചഹാർ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, ചേതൻ സക്കറിയ, സന്ദീപ് വാരിയർ