ഹര്‍ഭജന്‍ സിങ്ങ് ഇതിലും നന്നായി ബാറ്റ് ചെയ്യും ; മൂക്കത്ത് വിരല്‍ വച്ച് മലയാളികള്‍

Sanju Samson 1

ക്രിക്കറ്റ്‌ പ്രേമികൾ ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ വീണ്ടും മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് നിരാശ. ലങ്കക്ക് എതിരായ മൂന്നാം ടി :20യിൽ ടോസ് ഭാഗ്യം നായകൻ ശിഖർ ധവാനെ തുണച്ചെങ്കിലും ബാറ്റിങ്ങിൽ ടീം ഇന്ത്യയും ആരാധകരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തുടക്കമാണ് ലഭിച്ചത്. ടി :20 പരമ്പര ജയം മുൻപിൽ കണ്ട് ജയം മാത്രം ലക്ഷ്യമാക്കി ഇറങ്ങിയ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണർ ശിഖർ ധവാനെ ഇന്ത്യൻ ടീമിന് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ ഗോൾഡൻ ഡക്കായിട്ടാണ് നായകൻ ധവാൻ പുറത്തായത്. ലങ്കൻ പേസർ ചാമീരയുടെ പന്തിൽ ധവാന്റെ ക്യാച്ച് ഡിസിൽവ പിടിച്ചതോടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ടീം ഞെട്ടി

എന്നാൽ വരാനിരിക്കുന്ന യുവനിരയുടെ ബാറ്റിങ്ങിൽ എല്ലാവരും വിശ്വസിച്ചെങ്കിലും അവരും പൂർണ്ണമായി നിരാശപ്പെടുത്തി.മത്സരത്തിന്റെ നാലാം ഓവറിൽ യുവ താരം ദേവദത്ത് പടിക്കൽ റൺഔട്ടിലൂടെ പുറത്തായി. ശേഷം ക്രീസിൽ എത്തിയ സഞ്ജുവിൽ നിന്നും എല്ലാവരും മികച്ച ഒരു ഇന്നിങ്സ് പ്രതീക്ഷിച്ചെങ്കിലും സഞ്ജു ഒരിക്കൽ കൂടി നിരാശ മാത്രമാണ് സമാനിച്ചത്. നേരിട്ട മൂന്നാം പന്തിൽ സഞ്ജു വിക്കറ്റിന് മുൻപിൽ കുരുങ്ങി പുറത്തായി. ഒരു റൺസ് പോലും നേടുവാൻ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിലും ഏഴ് റൺസ് മാത്രമാണ് സഞ്ജു അടിച്ചെടുത്തത്. ഏകദിന പരമ്പരയിൽ അടക്കം അവസരം ലഭിച്ച സഞ്ജു ഒരിക്കൽ കൂടി പരമ്പരയിലെ എല്ലാ അവസരവും നഷ്ടമാക്കി.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

അതേസമയം മത്സരത്തിൽ ഒരു നാണംകെട്ട റെക്കോർഡും സഞ്ജു കരസ്ഥമാക്കി.ടി :20 ക്രിക്കറ്റ്‌ കരിയറിൽ മിനിമം 100 റൺസ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ ആവറേജുള്ള താരമായി മാറി. മത്സരത്തിൽ റൺസ് നേടുവാൻ കഴിയാതെ പോയ സഞ്ജു ഈ പട്ടികയിൽ വീണ്ടും തലപ്പത്ത് സ്ഥാനം ഉറപ്പിച്ചു. നിലവിൽ മിനിമം നൂറ്‌ റൺസ് ടി :20 ക്രിക്കറ്റിൽ നേടിയ താരങ്ങളുടെ ലിസ്റ്റിൽ സഞ്ജു ഏറ്റവും കുറവ് ആവറേജുള്ള താരമാണ്. വെറും 11.7 റൺസ് മാത്രമാണ് ടി :20 ക്രിക്കറ്റിൽ സഞ്ജുവിന്റെ ശരാശരി . അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഇതുവരെ 117 റൺസാണ് സഞ്ജു അടിച്ചെടുത്തത്

Least T20I Average for India

11.07 – Sanju Samson

13.50 – Harbhajan Singh

15.50 – Ravindra Jadeja

17.50 – Shivam Dube

18.15 – Yusuf Pathan

18.77 – Murali Vijay

19.36 – Hardik Pandya

Scroll to Top